മുന്‍ ചിത്രങ്ങളുടെ പേരില്‍ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. സിനിമകളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ്. കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ അസസ്മെന്റ് വിഭാഗത്തിന്റേതാണ് നടപടി. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ 2022 ഡിസംബറിൽ ആദായനികുതി വകുപ്പ് പൃഥ്വിരാജിനോട് വിശദീകരണം തേടിയിരുന്നു. ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിലും അന്ന് പരിശോധന നടത്തിയിരുന്നു.
ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്. അന്നത്തെ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നാണ് നിർദേശം.