
കാഞ്ഞങ്ങാട് തുല്യത പഠിതാക്കളുടെ സംഗമം നടക്കുന്ന വേളയില്‍ വിത്യസ്തനായി പ്ലസ്ടൂ പഠിതാവ് ഉമേഷ്. ഹോസ്ദുര്‍ഗ് പ്ലസ് ടൂ തുല്യത എട്ടാമത്തെ ബാച്ച് കലാസാഹിത്യ വിഭാഗം ലീഡര്‍. സംഗമത്തിന് ഒരു മാസം നീണ്ട ഒരുക്കം കോഡിനേഷന്‍ രാവിലെ ചടങ്ങ് തുടങ്ങിയ ശേഷം ഉമേഷിനെ കാണാന്‍ ഇല്ല. ഉച്ചയ്ക്ക് ഉമേഷ് തിരികെ എത്തി. അപ്പോഴെക്കും പഠിതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ സെഷന്‍ ഉള്‍പ്പെടെ കഴിഞ്ഞിരുന്നു. ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി എല്ലാവരേയും സന്തോഷം കൊണ്ട് കണ്ണ് നനയിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കാന്‍ ജില്ലാ ആശുപത്രിയില്‍ പോയതാണ്. ഓരോ മൂന്ന് മാസ കാലയളവിലും രക്തം നല്‍കി സമൂഹത്തിലെ സഹജീവികളെ കാത്ത് സംരക്ഷിക്കുന്നവന്‍. ഇത് അറിഞ്ഞ തുല്യത പഠിതാക്കളും അധ്യാപകരും പ്രവര്‍ത്തനത്തെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ജില്ല കോഡിനേറ്റര്‍ പി.എന്‍. ബാബു മാസ്റ്റര്‍ പൊന്നാടയും അണിയിച്ച് മെമേെന്റാ നൽകി ആദരിച്ചു. രജനി (തുല്യത സെന്റര്‍ കോഡിനേറ്റര്‍) ആയിഷ മുഹമ്മദ്, (മുന്‍ തുല്യത കോഡിനേറ്റര്‍ ) സിപിവി വിനോദ് കുമാര്‍ മാസ്റ്റര്‍ ,സദാശിവന്‍ മാസ്റ്റര്‍ , സുമേഷ് മാസ്റ്റര്‍ , ശ്രീജിത്ത് മാസ്റ്റര്‍ സരിത ടീച്ചര്‍ പത്മ മൊയ്തീന്‍ ടീച്ചര്‍ ക്ലാസ്സ് ലീഡര്‍ സി.കെ. നാസര്‍, വനിത ലീഡര്‍ വിജയലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.