കൈ​ക്കൂ​ലി​ക്കാ​രുടെ ലിസ്റ്റ് തയ്യാറാക്കി വിജിലൻസ്. സൂക്ഷിച്ചില്ലെങ്കിൽ പണി പാളുവെ..

സം​സ്ഥാ​ന​ത്തെ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി വി​ജി​ല​ന്‍​സ് ഇ​ന്‍റ​ലി​ജ​ന്‍​സ്. ഈ ​പ​ട്ടി​ക റേ​ഞ്ച് എ​സ്പി​മാ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ഴി​മ​തി​ക്കാ​രെ കൈ​യോ​ടെ പി​ടി​കൂ​ട​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 300 ഓളം പേ​രു​ടെ പ​ട്ടി​ക​യാണ് തയ്യാറാക്കിയിരിക്കുന്നത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ പേ​രും റ​വ​ന്യൂ വ​കു​പ്പി​ലാ​ണ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പാ​ണ്. വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ച പ​രാ​തി​ക​ള്‍, ഓ​ഫീ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ജി​ല​ന്‍​സ് ഇ​ന്റ​ലി​ജ​ന്‍​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലെ ക​ണ്ടെ​ത്ത​ലു​ക​ള്‍ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കിയിരിക്കുന്നത്.