നെന്മാറ കൈപ്പഞ്ചേരി ഇടിയംപൊറ്റയിൽ പരേതനായ പഴണിയാണ്ടിയുടെ മകൻ കർഷകനായ സോമൻ (59) ആത്മഹത്യ ചെയ്തു. കൃഷിമാത്രം ആശ്രയിച്ചു വരുന്ന സോമന് സാമ്പത്തിക ബാധ്യതയുള്ളതായി ബന്ധുക്കൾ. പല ബാങ്കിൽ നിന്നായി എടുത്ത വായ്പ കൃഷി നഷ്ടത്തെ തുടർന്ന് തിരിച്ചടവ് സാധ്യമാകാത്തതിനാലാണ് കർഷകനായ സോമൻ ആത്മഹത്യ ചെയ്തതെന്ന് മരണക്കുറിപ്പിൽ എഴുതി വച്ചിരിക്കുന്നു.സോമന്റെ വീടിനു സമീപമായി കൈപ്പഞ്ചേരി പാടശേഖരസമതിയിൽ സ്വന്തമായി ഒരേക്കറോളവും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മൂന്നേക്കർ നെൽ കൃഷിയും കഴിഞ്ഞ ഒന്നാംവിളയും രണ്ടാം വിളയും നാശനഷ്ടം വന്നു പോയതിൽ വായ്പ തിരിച്ചടവുകൾ തെറ്റിയിരുന്നു. മക്കളുടെ പഠന ചിലവും കൃഷി വിളയിറക്കലും മറ്റുമായി അടുത്ത ബുദ്ധിമുട്ടിലായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ എത്തിച്ച് സംസ്കാരം നടത്തി. ഭാര്യ: മഞ്ജു. അമ്മ: വിലാസിനി. മക്കൾ: വീണ, സൂര്യൻ.