കെ. വി. രാമകൃഷ്‌ണൻ സ്‌മാരക മാധ്യമ പുരസ്‌ക്കാരം ജോബ് ജോണിന്.

പാലക്കാട്‌
കർഷക സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച കേരള കർഷകസംഘം മുൻ സംസ്ഥാന സെക്രട്ടറി കെ. വി. രാമകൃഷ്‌ണന്റെ സ്മരണാർഥം കേരള കർഷകസംഘം ജില്ലാക്കമ്മിറ്റി ഏർപ്പെടുത്തിയ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.
കാർഷിക മാധ്യമപ്രവർത്തനത്തിന് മാതൃഭൂമി ആലത്തൂർ ലേഖകൻ ജോബ് ജോൺ, എസ്‌. സിരോഷ (സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി, പാലക്കാട്‌) എന്നിവർ അർഹരായി.
കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ജോബ് ജോൺ 25 വർഷമായി പാലക്കാട് മാതൃഭൂമിയിലാണ്. കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ട്രഷററും എ.കെ.സി.സി. മേലാർകോട് ഫൊറോന പ്രസിഡൻ്റുമാണ്.
ചൊവ്വ രാവിലെ 10 ന് പാലക്കാട് സൂര്യരശ്മരി ഓഡിറ്റോറിയത്തിൽ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനവും അവാർഡ്‌ വിതരണവും നിർവഹിക്കും. കെ. വി. രാമകൃഷ്‌ണൻ എന്ന ബഹുമുഖ വ്യക്തിത്വത്തെ ഭാവിതലമുറയെ പരിചയപ്പെടുത്തുന്നതിനും കാർഷിക സംസ്കൃതിയുടെ ഉന്നമനം ലക്ഷ്യമാക്കിയുമാണ് അനുസ്‌മരണ സമ്മേളനവും അവാർഡ് ദാനവും നടത്തുന്നത്.
കേരള പ്ലാനിങ് ബോർഡ് അംഗം ജിജു പി അലക്സ് ചെയർമാനായ അവാർഡ് നിർണയ കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്‌. ഡോ: എലിസബത്ത് വി. ചെറിയാൻ (അസിസ്റ്റന്റ്റ് ഡെവലപ്മെന്റ് ഓഫീസർ, റബ്ബർ ബോർഡ് റീജിയണൽ ഓഫീസ് പാലാ), എം. പ്രകാശ് (റിട്ട: ജോയിന്റ് ഡയറക്ടർ ഡിപ്പാർട്ട്മെന്റ് ഓഫ് ഡയറി ഡെവലപ്‌മെൻ്റ് ), എം. വി. രശ്‌മി, (സീനിയർ കൃഷി ഓഫീസർ സ്റ്റേറ്റ് സീഡ് ഫാം ആലത്തൂർ) എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങൾ.

മറ്റ് അവാർഡ് ജേതാക്കളുടെ പേരും, മേഖലയും. ഒന്ന്‌ രണ്ട്‌ സ്ഥാനങ്ങൾ ചുവടെ,

നെൽകൃഷി
ഷാബുമോൻ(കരിങ്കുളം, എലവഞ്ചേരി), അബ്‌ദുൾ ലത്തീഫ്(പടിഞ്ഞാറേതിൽ വീട്, നെല്ലായ).
സ്‌പെഷ്യൽ ജൂറി അവാർഡ്‌: പി ഭുവനേശ്വരി(മാരുതി ഗാർഡൻസ്‌, എലപ്പുള്ളി), പി മോഹൻദാസ്‌(കല്ലയിൽ വീട്‌, മേലാർകോട്‌), ആർ അനിൽകുമാർ(പുതുപ്പറമ്പിൽ വീട്‌, മുണ്ടൂർ).

ക്ഷീരകർഷകൻ
പരമേശ്വരൻ നമ്പൂതിരി(പേരമംഗലൂർ മന, കള്ളാടിപ്പൊറ്റ, ഓങ്ങല്ലൂർ), സി വൈ അജിത്കുമാർ(തൂറ്റിപ്പാടം, എലവഞ്ചേരി).
സ്‌പെഷ്യൽ ജൂറി അവാർഡ്‌: സി കെ ശ്രുതി(ചിലമ്പത്ത്‌ വീട്‌, എത്തന്നൂർ),വി ഡി വേലായുധൻ പിള്ള (വലിയവീട്‌, കാമ്പ്രത്ത്‌ചള്ള, മുതലമട).

നാളീകേരം
സി ആർ ഭവദാസ്‌ (ചാമക്കാട്‌ വീട്‌, വണ്ടാഴി), കെ വി സുരേന്ദ്രനാഥൻ(-പാലപ്പൊറ്റക്കളം, മുട്ടിക്കുളങ്ങര)

റബ്ബർ
ജെന്നി സിറിയക്‌ (ഈരുരിക്കൽ വീട്‌, കോരഞ്ചിറ പിഒ, കിഴക്കഞ്ചേരി), കെ അബൂബക്കർ (കളത്തിൽ, കോഴിക്കോട്ടിരി പിഒ , പട്ടാമ്പി)

സമ്മിശ്ര കൃഷി
മുഹമ്മദ്‌ റാഫി( എം ആർ മൻസിൽ, കരിങ്കുളം എലവഞ്ചേരി), എം കെ ഹംസ(മച്ചിങ്ങത്തൊടി കിഴക്കേതിൽ, കൊടുമുണ്ട, പട്ടാമ്പി)
സ്‌പെഷ്യൽ ജൂറി അവാർഡ്‌: അപ്പച്ചൻ (മുണ്ടത്താനം, പാലക്കുഴി, കിഴക്കഞ്ചേരി), മുഹമ്മദ്‌ അഷ്‌റഫ്‌ (ചമ്മങ്കോട്‌ എരിമയൂർ).