കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ.

ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ.സുരേന്ദ്രന്‍റെ കെ. മുരളീധരനെതിരെ വിമര്‍ശനം നടത്തിയത്. എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ. മുരളീധരനെന്ന് കെ. സുരേന്ദ്രൻ പറയുന്നു. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. എല്‍.ഡി.എഫിനെ തോല്‍പ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നായിരുന്നു. കെ. സുരേന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും കെ. മുരളീധരനെതിരെ കെ. സുരേന്ദ്രൻ രംഗത്തെത്തിയത്. തൃശൂരില്‍ സിറ്റിംങ് എം.പിമാറാൻ കാരണം ബി.ജെ.പി സ്ഥാനാർഥിയാണ്. വടകര വിട്ട് കെ. മുരളീധരൻ വന്നിരിക്കുകയാണ്. ഇനി ജയിക്കണമെങ്കില്‍ പാർട്ടി മാറേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.