Breaking News:
നെടുമ്പാശേരി നായത്തോട് വാഹനാപകടം; യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ അറസ്റ്റിലായ 2 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ.
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്; പ്രതി ബെയ്ലിൻ ദാസ് പിടിയിൽ.
കുതിപ്പിക്കും..🚀 PSLV-C61/ EOS-09 വിക്ഷേപണം ഈ മാസം 18ന്.
പാലക്കാട് മുതലമട പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനുമെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ പ്രസിഡൻ്റായിരുന്ന പി. കൽപ്പനാദേവിയും വൈസ് പ്രസിഡൻ്റായിരുന്ന എം. താജുദ്ദീനും സ്ഥാനങ്ങളിൽ നിന്നും പുറത്തായി. എൽഡിഎഫിൻ്റെ എട്ട് അംഗങ്ങൾക്കൊപ്പം മൂന്ന് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി വോട്ട് ചെയ്തു.
തിരിച്ചറിവു വേണം മക്കളെ.👍 സ്കൂൾ തുറന്നാൽ ആദ്യം കുട്ടികൾക്ക് ബോധവൽക്കരണം.. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അഞ്ചു ദിവസം പുസ്തക പഠനമില്ല! പകരം ആരോഗ്യപരിപാലനം, നിയമം, ലഹരി ഉപയോഗം, സമൂഹമാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവയിൽ കുട്ടികൾക്ക് ബോധവത്കരണം നൽകും.