ജോലി ഒഴിവ്

അസിസ്റ്റന്റ് കുക്ക്

പാലക്കാട് ഗവ പോളിടെക്നിക് കോളെജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അസിസ്റ്റന്റ് കുക്ക് തസ്തികയില്‍ താത്ക്കാലിക നിയമനത്തിനായി ഒക്ടോബര്‍ നാലിന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ സ്ഥാപനത്തിന്റെ പൊള്ളാച്ചി റോഡില്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം ക്ലാസ് പാസ് ആയിരിക്കണം. എന്നാല്‍ ബിരുദം ഉണ്ടായിരിക്കരുത്. പാചകമേഖലയില്‍ ഒരു വര്‍ഷത്തെ മുന്‍പരിചയം വേണം. ഉദ്യോഗാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിച്ചു ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640