വടക്കഞ്ചേരിയില്‍ തൊഴില്‍മേള 26ന്

ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യണം

അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴിലുറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പി.പി സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ, കേരള നോളജ് ഇക്കണോമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. വടക്കഞ്ചേരി മദര്‍ തെരേസ സ്‌കൂളില്‍ ആഗസ്റ്റ് 26 ന് നടക്കുന്ന തൊഴില്‍മേളയില്‍ വിവിധ തൊഴിലവസരങ്ങളുമായി നിരവധി തൊഴില്‍ദായകര്‍ പങ്കെടുക്കും. പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പേര്, വിവരങ്ങള്‍ നല്‍കി www.knowledgemission.kerala.gov.in പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. രാവിലെ ഒന്‍പത് മുതല്‍ നടക്കുന്ന മേളയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എത്തണം. വിവരങ്ങള്‍ 9778785765, 9747857513 ല്‍ ലഭിക്കും.