ഇന്റര്‍നെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

ഓണ്‍ലൈന്‍ സേവനമേഖല ആവശ്യമേഖലയാക്കി പ്രഖ്യാപിക്കണമെന്ന് ഇന്റര്‍നെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സച്ചിദാനന്ദന്‍ അധ്യക്ഷനായി. അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിഘ്‌നേഷ്, ഗ്രാമപഞ്ചായത്തംഗം ജയശ്രീ, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റുയേഷ് കോഴിശ്ശേരി, മജീദ്, സുദര്‍ശന്‍ ആലുങ്കല്‍, ഹരിപ്രസാദ്, പി.എസ്.ജയന്‍, ശബരിനാഥന്‍, സച്ചിദാനന്ദന്‍, ഗോവിന്ദരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ഓണ്‍ലൈന്‍ മേഖലയിലെ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ റിട്ട. എസ്.ഐ. എം.ഹംസ ക്ലാസ്സെടുത്തു.
ഭാരവാഹികള്‍: വി.ശിവരാമന്‍കുട്ടി(പ്രസി), കെ.സഹദേവന്‍(സെക്ര), വി.സുധാകരന്‍(ഖജാ).