
പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പുനർജ്ജനി ക്യാമ്പ് പാലക്കാട് ഗവ. ജില്ലാ ആശുപത്രിയിൽ ആരംഭിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ. പി. കെ. ജയശ്രീ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ഷാബിറ ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. നസീമ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരിപ്രസാദ്, വളണ്ടിയർ സെക്രട്ടറി പി. വി. വന്ദന തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിന്റെ ആദ്യദിനത്തിൽ അസ്ഥിരോഗ ചികിത്സാ വാർഡിലെ ഇരുമ്പ് കട്ടിലുകൾ, സ്റ്റൂളുകൾ, സ്റ്റാൻഡുകൾ തുടങ്ങിയവ റിപ്പയർ ചെയ്ത്, പെയിൻറ് അടിച്ചു ഉപയോഗ്യമാക്കി നൽകി.