വാർത്തകൾ വിരൽത്തുമ്പിൽ
2024 | മെയ് 4 | ശനി | 1199 | മേടം 21 | പുരരുട്ടാതി
🌹🦚🦜➖➖➖
➖➖➖➖➖➖➖➖
◾ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ ഭേദഗതിക്ക് തയ്യാറായി ഗതാഗതവകുപ്പ് . ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് രാവിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ യൂണിയനുകളുമായി ചര്‍ച്ചക്ക് തയ്യാറായത്. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയില്‍ സമരം തീര്‍ക്കാന്‍ സര്‍ക്കുലര്‍ ഉടന്‍ പുതുക്കി ഇറക്കുമെന്ന ഉറപ്പ് നല്കി.
◾ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ പരിഷ്കാരങ്ങളില്‍ നേരിയ ഇളവുകള്‍ നല്കി സര്‍ക്കാര്‍. ഇവ സംബന്ധിച്ച സര്‍ക്കുലര്‍ ഗതാഗതവകുപ്പ് ഇന്ന് പുറത്തിറക്കും. നേരത്തേ പ്രതിദിനം 30 ടെസ്റ്റുകള്‍ എന്ന് നിജപ്പെടുത്തിയത് 40 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമെ നിലവിലെ പല നിബന്ധനകളും നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇളവുകളിന്മേലുള്ള നിലപാട് ഡ്രൈവിങ് സ്കൂളുകള്‍ നാളെ അറിയിക്കും.
◾ ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് 13 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചത്.
◾https://dailynewslive.in/ കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാതശിശു മരിച്ചത് തലയോട്ടി തകര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിലാകെ ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒരാളാണ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
◾https://dailynewslive.in/ തൃശൂര്‍ സ്വദേശിയായ നര്‍ത്തകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നല്കിയ മൊഴിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാം ഗ്രാമില്‍ സജീവമായിരുന്ന യുവതി റീലുകള്‍ ചെയ്യുന്നതിനിടയിലാണ് തൃശൂര്‍ സ്വദേശിയായ നര്‍ത്തകനുമായി പരിചയപ്പെട്ടത്. ഇയാളില്‍ നിന്ന് ഗര്‍ഭിണിയായി എന്നും എന്നാല്‍ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലായിരുന്നു എന്നുമാണ് യുവതി മൊഴി നല്‍കിയത്. ഇതിനാല്‍ സംഭവത്തില്‍ ബലാത്സംഗത്തിനുകൂടി കേസെടുക്കാന്‍ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഫ്ളാറ്റില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ല. ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി ഫ്ളാറ്റിലെ ശുചിമുറിയില്‍ പ്രസവിക്കുന്നത്. അതിനുശേഷം ബാല്‍ക്കണിയില്‍ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം റോഡില്‍ വീണു.
◾https://dailynewslive.in/ നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. റോഡിലേക്ക് നവജാതശിശു വീഴുന്ന ദൃശ്യങ്ങള്‍ ആരുടെയും മനസുലയ്ക്കുന്നതാണ്. പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും തക്കതായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്. ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി. സംഭവം അതിദാരുണമാണെന്ന് ബാലാവകാശ കമ്മീഷന് ചെയര്മാന് കെ വി മനോജ് കുമാര്‍ പറഞ്ഞു. കുട്ടികളെ വേണ്ടാത്തവര്‍ ഇത്തരം ക്രൂരതകള്‍ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കേരളം കണ്ട ഏറ്റവും വലിയ പൊളിറ്റിക്കല്‍ പോയിസണ്‍ അഥവാ രാഷ്ട്രീയ കൊടുംവിഷമാണ് വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലെന്ന് സി.പി.എം. നേതാവ് എ.എ. റഹിം. പാലക്കാട് എത്തിയാല്‍ മൃദുഹിന്ദുത്വം, വടകരയില്‍ മതന്യൂനപക്ഷം എന്നതാണ് സമീപനമെന്നും രാഷ്ട്രീയ കുമ്പിടി ആണ് ഷാഫിയെന്നും റഹിം കുറ്റപ്പെടുത്തി. മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോള്‍ ഇത് പോലെ ‘യൂത്ത് അലര്‍ട്ട്’ നടത്തേണ്ട സാഹചര്യം ഉണ്ടായില്ലെന്നും റഹിം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മേയര്‍ ആര്യ രാജേന്ദ്രനെ , കെഎസ് ആര്‍ടിസി ഡ്രൈവര്‍ യദു ലൈഗികാധിഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍ സുബിന്. താന്‍ പിന്‍സീറ്റിലായതിനാല്‍ ഒന്നും കണ്ടിട്ടില്ല എന്നും സുബിന് പോലീസിന് മൊഴി നല്കി. മേയര്‍ സഞ്ചരിച്ച വാഹനത്തെ ഓവര്‍ ടേക്കിംഗ് ചെയ്തിട്ടുണ്ടോയെന്നും തനിക്ക് വ്യക്തതയില്ല. കണ്‍ന്റോണ്‍മെന്റ് പൊലീസിനാണ് കണ്ടക്ടര്‍ വിശദമായ മൊഴി നല്‍കിയത്. കെഎസ്ആര്‍ടിസി ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കാണാതായ സംഭവത്തില്‍ പൊലീസിന് തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
◾https://dailynewslive.in/ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം. കേരളതീരത്ത് റെഡ് അലര്‍ട്ട് ആണ്. അതീവ ജാഗ്രത വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും, ബീച്ചിലേക്കുള്ള യാത്രകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം. കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് പുലര്‍ച്ച 02.30 മുതല്‍ നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
◾https://dailynewslive.in/ റായ് ബറേലിയില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഇന്ത്യാ സഖ്യത്തിന് ദോഷം ചെയ്യുന്ന തീരുമാനമാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജ കുറ്റപ്പെടുത്തി. റായ്ബറേലിയില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ രാഹുല്‍ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചു. ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. അമേഠിയില്‍ മത്സരിക്കാതെ റായ് ബറേലിയില്‍ മല്‍സരിക്കുന്നത് ഭീരുത്വമാണെന്നും വയനാട്ടില്‍ കോണ്‍ഗ്രസുകാരെക്കാള്‍ പണിയെടുത്ത ലീഗുകാര്‍ക്ക് പണി കിട്ടിയെന്നും സുരേന്ദ്രന് പറഞ്ഞു.
◾https://dailynewslive.in/ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നത് വയനാട്ടിലെ ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചനയാണെന്ന് രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം വയനാട്ടിലെ ജനങ്ങള്‍ക്കും കേരളത്തിലെ പൗരന്മാര്ക്കും വേണ്ടി ഒന്നും ചെയ്തില്ല. മനുഷ്യരും മൃഗങ്ങളും തമ്മില്‍ അവിടെ സംഘര്‍ഷമുണ്ട്, അതിലൊന്നും രാഹുല്‍ ഗാന്ധി ഇടപെടുന്നില്ല. വയനാട്ടിലെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ നൈപുണ്യമുണ്ടാക്കുന്നതിനോ അദ്ദേഹം ഒന്നും ചെയ്തില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബി.ജെ.പി.യാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്. ഇപ്പോഴത് തിരുത്താന്‍ തയ്യാറായിരിക്കുന്നു. അതുകൊണ്ട് രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
◾https://dailynewslive.in/ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് 497 ഓളം കറവപ്പശുക്കള്‍ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പകല്‍ 11 മുതല്‍ വരെ 3 വരെ തുറസ്സായ സ്ഥലങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ മേയാന്‍ വിടരുത്. ഈ സമയം പശുക്കളെ പാടത്ത് കെട്ടിയിടുകയും ചെയ്യരുത് എന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി . ചത്ത കാലികള്‍ക്കുള്ള നഷ്ടപരിഹാം ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ നിര്‍ദേശo നല്കി കെഎസ്ഇബി. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ ക്രമീകരണം ഉണ്ടാകും. രാത്രി 9 കഴിഞ്ഞാല്‍ അലങ്കാര ദീപങ്ങളും, പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുത്. വീടുകളില്‍ എസി 26 ഡിഗ്രിക്ക് മുന്നില്‍ ക്രമീകരിക്കണം. രണ്ട് ദിവസം നിരീക്ഷിച്ച ശേഷം കെഎസ്ഇബി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വാട്ടര്‍ അതോറിറ്റി പംബിങ് ക്രമീകരിക്കണം, ലിഫ്റ്റ് ഇറിഗേഷന്‍ പമ്പുകള്‍ പീക്ക് സമയത്തു ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കെഎസ്ഇബി നല്‍കുന്നത്.
◾https://dailynewslive.in/ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തില്‍ പാലക്കാട് രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാര്‍ക്കാട്, അലനല്ലൂര്‍, കൊപ്പം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂര്‍, വടക്കഞ്ചേരി, കൊടുവായൂര്‍, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം.
◾https://dailynewslive.in/ സംസ്ഥാനത്ത് കൂടുതല്‍ മേഖലകളില്‍ വൈദ്യുതി നിയന്ത്രണത്തിനുള്ള ഉത്തരവ് ഇന്നിറങ്ങും. അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയര്‍മാരാണ് നിയന്ത്രണം സംബന്ധിച്ച ചാര്‍ട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. ഇന്നലെ പാലക്കാട് ട്രാന്സ്മിഷന് സര്‍ക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.
◾https://dailynewslive.in/ സംസ്ഥാനത്ത് ഉഷ്ണ തരംഗവും വൈദ്യുതി പ്രതിസന്ധിയുമുള്ള സാഹചര്യത്തില്‍ ക്രൈസ്തവ സഭകള്‍ പെരുന്നാള്‍ സീസണില്‍ രാത്രി പ്രദക്ഷിണവും ദീ പാലങ്കാരങ്ങളും ഒഴിവാക്കുവാന്‍ തീരുമാനിച്ചാല്‍ നന്നായിരിക്കുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കോറിലോസ്. അങ്ങനെ സാധിച്ചാലത് എത്ര ദീപ്തമായ ഒരു സുവിശേഷമാകുമെന്നും ചെവിയുള്ളവര്‍ കേള്‍ക്കട്ടെയെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് മെയ് 4, 5, 6, 7 തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.
◾https://dailynewslive.in/ തലപ്പുഴ മാവോയിസ്റ്റ് വെടിവെപ്പ് കേസില്‍ നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ . വയനാട് തലപ്പുഴ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ കമാന്‍ഡോകള്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസിലാണ് കുറ്റപത്രം. 2023 നവംബര്‍ 7 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേസില്‍ തിരുവെങ്കിടം എന്ന ചന്തു, ശ്രീമതി എന്ന ഉണ്ണിമായ എന്നീ രണ്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്.
◾https://dailynewslive.in/ 439 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്ത് കെ-റെയിലും ആര്.വി.എന്‍.എല്ലും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് നവീകരണത്തിനുള്ള കരാര്‍ ആണ് കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്-റെയില്‍ വികാസ് നിഗം ലിമിറ്റഡ് സഖ്യം ഏറ്റെടുത്തിരിക്കുന്നത്. 42 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍ എന്ന് കെ റെയില്‍ അറിയിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ പ്രൊഫൈലുകളും പരിശോധിച്ച് പരാതി നല്‍കിയെന്ന് സച്ചിന് ദേവ് എംഎല്‍എ. മറ്റു ചിലതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സച്ചിന് പറഞ്ഞു.
◾https://dailynewslive.in/ ഇടുക്കി ചിന്നക്കനാലില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. തിടിനഗര്‍ സ്വദേശി അഞ്ജലി (25), മകള്‍ അമയ (4), അഞ്ജലിയുടെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ ജെന്‍സി (19) എന്നിവരാണ് മരിച്ചത്.
◾https://dailynewslive.in/ തൃശൂരില്‍ ഇന്നലെ ഉച്ചയ്ക് സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര് മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
◾https://dailynewslive.in/ കൊല്ലം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സബീര്‍ , ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സജീന ചെളിയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഒരാഴ്ച മുന്‍പാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാന്‍ മുട്ടയ്ക്കാവിലെത്തിയത്.
◾https://dailynewslive.in/ ആന്ധ്ര പ്രദേശില്‍ ബിജെപി പ്രചാരണം മന്ദഗതിയില്‍. എന്‍ഡിഎ പ്രകടന പത്രിക അവതരിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തതും ബിജെപിയുടെ തണുത്ത പ്രതികരണവും സംസ്ഥാനത്ത് ചര്‍ച്ചയാണ്. ജഗന് മോഹന്‍ റെഡ്ഡി ആക്രമണം കടുപ്പിക്കുമ്പോള്‍ സഖ്യം ഒറ്റക്കെട്ടാണെന്നാണ് ബിജെപിയുടെ മറുപടി.
◾https://dailynewslive.in/ ജാമ്യാപേക്ഷയുമായി ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍. ഭാര്യയും താനും ക്യാന്‍സര്‍ ബാധിതരാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നരേഷ് ഗോയല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് പുറപ്പെടുവിക്കുന്ന മെയ് 6 വരെ ഗോയലിനെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.
◾https://dailynewslive.in/ കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രസര്‍ക്കാര്‍ പ്രജ്വല്‍ രേവണ്ണയെ സംരക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അറിവില്ലാതെ ആര്‍ക്കും വിദേശത്തേക്ക് യാത്ര ചെയ്യാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര യാത്ര നടത്തുമ്പോള്‍ എല്ലാവരുടെയും പാസ്പോര്‍ട്ടും വിസയും പരിശോധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങളെ കുടുംബമായാണ് കാണുന്നതെന്നും ഇരുമണ്ഡലങ്ങളിലേയും ജനങ്ങളെ വേര്‍തിരിച്ചുകാണുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തങ്ങളുടെ കുടുംബവുമായി അഭേദ്യബന്ധമുള്ള റായ്ബറേലിയെ സേവിക്കാനുള്ള ഉത്തരവാദിത്വം അമ്മ സോണിയ ഗാന്ധി തന്നെ ഏല്പിച്ചിരിക്കുകയാണെന്ന് റായ്ബറേലി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് രാഹുല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ അമേഠി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം തനിക്ക് ലഭിച്ച വലിയ അഭിനന്ദനമാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്നു എന്നതാണ് ബിജെപി എംപിയുടെ ഏക വ്യക്തിത്വം എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റിന് മറുപടിയായാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം.
◾https://dailynewslive.in/ രാജ്യത്തിന്റെ സ്വത്വം മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ഈയടുത്ത വര്‍ഷങ്ങളില്‍, രാജ്യത്ത് മുസ്ലീങ്ങളുടെ അനുഭവം അത്ര നല്ലതല്ലെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അഡോള്‍ഫ് ഹിറ്റ്ലറുടെ കാലത്ത് ജര്‍മ്മനിയിലെ ജൂതന്മാരുടെ സാഹചര്യവുമായി ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥയെ അസദുദ്ദീന്‍ ഒവൈസി താരതമ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിന്റെ പരാമര്‍ശം
◾https://dailynewslive.in/ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരായ പീഡന പരാതി ആശങ്കയുണ്ടാക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തു കൊണ്ട് നിശബ്ദത പാലിക്കുന്നുവെന്നും മമത ചോദിച്ചു. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
◾https://dailynewslive.in/ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന് അറിയിച്ചു. 17 ഇന്ത്യക്കാരുള്‍പ്പെടെ 24 ജീവനക്കാരെയാണു വിട്ടയച്ചത്.
◾https://dailynewslive.in/ 2026 നവംബര്‍ 26 ഓടെ ഇന്ത്യ പല കഷണങ്ങളായി തകരുമെന്ന വിവാദ പ്രസ്താവനയുമായി പാകിസ്ഥാന് മുന്‍ സെനറ്റര്‍ ഫൈസല്‍ അബിദിയാണ് നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്, പാകിസ്ഥാന് എന്നീ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രതീകാത്മക ഭൂപടത്തില്‍ അസംതൃപ്തരായെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഹിന്ദുത്വ അജണ്ടയില്‍ നിന്ന് പുറത്തുകടക്കുകയാണ് ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയെന്നും മോദി അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയെ തകര്‍ക്കണമെന്നും അബിദി പറഞ്ഞു.
◾https://dailynewslive.in/ ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റ കൊലപാതകത്തില്‍ 3 ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍. കൊലയാളി സംഘത്തിലെ എത്ര പേര് ആണ് പിടിയിലായത് എന്നോ ഇവരുടെ പേരുകളോ കനേഡിയന്‍ പോലീസ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ 3 പേരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന് ബ്രാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവര്‍ സ്റ്റുഡന്റ് വിസയിലാണ് കാനഡയിലെത്തിയതെന്നും വിവരമുണ്ട്.
◾https://dailynewslive.in/ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 24 റണ്‍സിന് തോറ്റതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത 19.5 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. 70 റണ്‍സെടുത്ത വെങ്കടേഷ് അയ്യരായ മാന്യമായ ഒരു സ്കോര്‍ നേടാന്‍ സഹായിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈ് 18.5 ഓവറില്‍ 145ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് മുംബൈയെ തകര്‍ത്തത്. 35 പന്തില്‍ 56 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഈ ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയിന്റുമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
◾https://dailynewslive.in/ പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന എഡ്യൂടെക് കമ്പനിയായ ബൈജൂസിന് കുരുക്കായി മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ പരാതി. ബൈജൂസിനെതിരേ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി. ബൈജു രവീന്ദ്രന്റെ കമ്പനിക്കെതിരേ പാപ്പരത്വ നടപടികള്‍ തുടങ്ങണമെന്നാണ് ആവശ്യം. ലോ ട്രൈബ്യൂണല്‍ ബൈജൂസിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഓപ്പോയും ബൈജൂസും തമ്മിലുള്ള ഇടപാട് എന്താണെന്നോ എത്രമാത്രം വലിയ തുകയ്ക്കാണ് ലോ ട്രൈബ്യൂണലിനെ സമീപിച്ചതെന്നോ വ്യക്തമല്ല. ഓപ്പോയുടെ ഹര്‍ജി മേയ് അവസാന ആഴ്ച മാത്രമേ ലോ ട്രൈബ്യൂണല്‍ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. ഓപ്പോയെ കൂടാതെ മറ്റ് രണ്ട് കമ്പനികളില്‍ നിന്ന് കൂടി കഴിഞ്ഞയാഴ്ച സമാന നടപടി ബൈജൂസ് നേരിടുന്നുണ്ട്. യു.എസ് പബ്ലിഷിംഗ് കമ്പനിയായ മാക്ഗ്രോ ഹില്‍ എഡ്യൂക്കേഷന്‍, കോഗ്നെന്റ് ഇ-സര്‍വീസ് എന്നിവരാണ് ലോ ബോര്‍ഡിനെ സമീപിച്ച മറ്റു രണ്ട് കമ്പനികള്‍. ഒപ്പോയുടെയും കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം ഏഴു കമ്പനികളാണ് ബൈജൂസിനെതിരേ പാപ്പരത്വ നടപടികള്‍ക്കായി നിയമപോരാട്ടം നടത്തുന്നത്. ഫെബ്രുവരിയിലെയും മാര്‍ച്ചിയിലെയും ശമ്പളവിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ബൈജൂസ് പുതിയ പരിഷ്കാരം ഇതിനിടെ കൊണ്ടുവന്നിട്ടുണ്ട്.
◾https://dailynewslive.in/ 2023ലെ തമിഴിലെ വമ്പന്‍ വിജയം നേടിയ ചിത്രമാണ് രജനികാന്ത് നായകനായി എത്തിയ ജയിലര്‍. ബോക്സ് ഓഫീസില്‍ 650 കോടി രൂപയോളം കളക്ഷന്‍ നേടിയ ചിത്രം നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന് നെല്‍സണ്‍ പുതിയൊരു വേഷത്തില്‍ എത്തുന്നു. നിര്‍മ്മാതാവായാണ് നെല്‍സന്റെ പുതിയ വേഷം. തന്റെ ഹോം പ്രൊഡക്ഷന്‍ ഹൗസായ ഫിലമെന്റ് ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നെല്‍സണ്‍. നെല്‍സന്റെ സഹ സംവിധായകനായ ശിവബാലന്‍ മുത്തുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബ്ലഡി ബെഗ്ഗര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. റെഡ്ഡിന് കിംഗ്സ്ലിയും സെല്സണും അഭനയിച്ച പ്രമോ വീഡിയോ അടക്കമാണ് ടൈറ്റില്‍ പുറത്തുവിട്ടത്. രസകരമായ പ്രമേയമാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ജെന്‍ മാര്‍ട്ടിനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. തമിഴകത്തെ ശ്രദ്ധേയനായ യുവതാരം കവിന് ആണ് ചിത്രത്തിലെ നായകന് റെഡ്ഡിന് കിംഗ്സ്ലിയും പ്രധാന വേഷത്തില്‍ എത്തും.
◾https://dailynewslive.in/ ട്രെന്റിംഗായി തെലുങ്ക് താരം നാഗാര്‍ജുന കാരണമായത് ‘കുബേര’ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്കാണ്. വ്യാഴാഴ്ചയാണ് കുബേരയിലെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇത് വൈറലാകുകയായിരുന്നു. കുബേര ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ധനുഷാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ പഴയ നാഗാര്‍ജുന തിരിച്ചുവന്നു എന്നാണ് പല ആരാധകരും കമന്റ് ചെയ്യുന്നത്. വലിയൊരു നോട്ട് കെട്ട് മലയ്ക്ക് മുന്നില്‍ മഴയത്ത് കുടയും പിടിച്ച് നില്ക്കുന്ന രീതിയിലാണ് നാഗാര്‍ജുന കുബേര ഫസ്റ്റ്ലുക്കില്‍ കാണപ്പെടുന്നത്. ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീപ്രസാദാണ് ചിത്രത്തിന്റെ സംഗീതം. ഈ കഴിഞ്ഞ മാര്‍ച്ചില്‍ ധനുഷിന്റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഒരു പാവപ്പെട്ടവനായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. പുതിയ നാഗാര്‍ജുനയുടെ അപ്ഡേറ്റ് വന്നതോടെ ചിത്രം ഒരു ത്രില്ലറാണ് എന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍.
◾https://dailynewslive.in/ യൂറോപ്പിലെ ഇരുചക്രവാഹനങ്ങളുടെ മുന്‍നിര ഇറക്കുമതിക്കാരായ ബ്രിക്സ്റ്റണ്‍ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമെന്ന് പ്രഖ്യാപിച്ചു. ഓസ്ട്രിയ ആസ്ഥാനമായുള്ള ബൈക്ക് നിര്‍മ്മാതാവ് കെഎഡബ്ല്യു വെലോസ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഇന്ത്യയില്‍ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കേന്ദ്രം സ്ഥാപിക്കും. നിലവില്‍, ബ്രിക്സ്റ്റണിന് നാല് വ്യത്യസ്ത ശേഷികളുള്ള ആകെ 14 ബൈക്കുകളുണ്ട്. 125 സിസിയുടെ ഏഴ് ബൈക്കുകള്‍), 250 സിസിയുടെ രണ്ട് ബൈക്കുകള്‍), 500 സിസിയുടെ മൂന്ന് ബൈക്കുകള്‍, 1200 സിസിയുടെ രണ്ട് ബൈക്കുകള്‍. ഇതില്‍, ഇന്ത്യയില്‍ നാല് മോഡലുകള്‍ പുറത്തിറക്കാനുള്ള പദ്ധതി ബ്രാന്‍ഡ് വെളിപ്പെടുത്തി, നിര്‍ദ്ദിഷ്ട മോഡലുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 250-ഉം 500-ഉം ആയിരിക്കും ഇന്ത്യയില്‍ ആദ്യം വരുന്നത് എന്ന് കരുതുന്നു. ബ്രിക്സ്റ്റണ്‍ ഫെല്സ്ബെര്ഗ് 250, ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 250, ബ്രിക്സ്റ്റണ്‍ ക്രോസ്ഫയര് 500, ബ്രിക്സ്റ്റണ്‍ ക്രോസ്ഫയര് 500 എക്സ് സി എന്നിവയാണ് വരാനിരിക്കുന്ന ബൈക്കുകള്‍. 2024ലെ ഉത്സവ സീസണില്‍ അതായത് ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസങ്ങളില്‍ ബ്രിക്സ്റ്റണ്‍ നാല് ബൈക്കുകള്‍ പുറത്തിറക്കും. 1.70 ലക്ഷം രൂപ മുതല്‍ 4.5 ലക്ഷം രൂപ വരെയാണ് ബ്രിക്സ്റ്റണ്‍ ശ്രേണിയില്‍ പ്രതീക്ഷിക്കുന്ന വിലകള്‍.
◾https://dailynewslive.in/ ഒരു മറയ്ക്കുള്ളില്‍ പ്രണയത്തിന്റെ മഹാസമുദ്രം ഒളിപ്പിച്ചുവച്ച്, പകുതിയില്‍ ആ യാത്ര അവസാനിപ്പിച്ച കവ്ള, എല്ലാ അപൂര്‍ണ്ണതകളേയും പ്രണയത്തിന്റെ ഉന്മാദം കൊണ്ട് പൂര്‍ണ്ണമാക്കുന്ന സുജാത. പരിധികളും പരിമിതികളുമില്ലാത്ത പ്രണയം മനുഷ്യരുടെ ജീവിതത്തെ നനച്ചൊഴുകുന്നത് അനുഭവവേദ്യമാക്കുന്ന രണ്ടു നോവലെറ്റുകള്‍. ‘മരീചിക’. മൂന്നാം പതിപ്പ്. ബെന്യാമിന്. സൈകതം ബുക്സ്. വില 123 രൂപ.
◾https://dailynewslive.in/ പുറത്ത് ചുട്ടുപൊള്ളുന്ന ചൂടാണ്, ഈ സമയത്ത് പഴങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ അവ ഫ്രഷ് ജ്യൂസ് ആക്കി കുടിക്കാന്‍ ആഗ്രഹം തോന്നുക സ്വഭാവികമാണ്. പഴങ്ങള്‍ എങ്ങനെ കഴിച്ചാലും അത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ അവയ്ക്ക് പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ സഹായിക്കുന്ന നാരുകളാല്‍ സമ്പന്നമാണ് പഴങ്ങള്‍. എന്നാല്‍ ജ്യൂസ് ആക്കുമ്പോള്‍ ഈ നാരുകള്‍ ഇല്ലാതാകുന്നു. കൂടാതെ ജ്യൂസില്‍ പഞ്ചസാരയുടെ അളവും കൂടുതലുമായിരിക്കും. ആരോഗ്യകരമെന്ന് കരുതി കുടിക്കുന്ന ജ്യൂസ് യഥാര്‍ഥത്തില്‍ നമ്മള്‍ക്ക് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. പഴങ്ങളില്‍ അടങ്ങിയ വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ പോഷക ഗുണങ്ങളും ജ്യൂസടിക്കുമ്പോള്‍ ഇല്ലാതാകും. പഞ്ചസാരയുടെ അളവു കൂടുതലായതു കൊണ്ട് തന്നെ പ്രമേയ രോഗികള്‍ ഫ്രഷ് ജ്യൂസ് കുടിക്കുന്നത് ഇരട്ടി ആപത്താണ്. കൂടാതെ അമിതവണ്ണത്തിലേക്കും പതിവായ ജ്യൂസ് കുടി ശീലം നയിച്ചേക്കാം. ഫ്രഷ് ജ്യൂസ് അസിഡിക് ആയതിനാല്‍ പല്ലുകളുടെ ആരോഗ്യത്തിനും ജ്യൂസ് അധികമായി കുടിക്കുന്നത് നല്ലതല്ല.
ശുഭദിനം
കവിത കണ്ണന്
കുറ്റവാളിയല്ലാതിരുന്നിട്ടുകൂടി ആ രാജ്യം അയാളെ നാടുകടത്തി. പക്ഷേ,അയാള്‍ എത്തിപ്പെട്ടത് വിദേശികളോട് ഒരു കരുണയും കാണിക്കാത്ത ഒരു നാട്ടിലായിരുന്നു. അയാളെ അവര്‍ പിടികൂടി. ആ ആള്‍ക്കൂട്ടം അയാളെ കൊല്ലാന്‍ ആക്രോശിച്ചു. ഇത് കേട്ട് അയാള്‍ ഉറക്കെ പറഞ്ഞു: നിങ്ങള്‍ എന്തിനാണ് ഇനിയും എന്നെ ശിക്ഷിക്കുന്നത്? നിങ്ങളുടേതുപോലെ മനോഹരമായി ഈ നാട്ടില്‍ നിങ്ങളെപ്പോലെ ഭാഗ്യവാനായി ജനിക്കാന്‍ എനിക്ക് സാധിച്ചില്ല എന്നത് തന്നെ എന്റെ തോല്‍വിയല്ലേ? ഇനിയുള്ള കാലം നിങ്ങളുടെ ജീവിതം കണ്ട് ആസ്വദിക്കാനെങ്കിലും എന്നെ അനുവദിക്കണം. ഇത് കേട്ട് ആ ജനങ്ങള്‍ സന്തുഷ്ടരായി. അവര്‍ അയാള്‍ക്ക് സുരക്ഷിതമായ ഒരു താമസസ്ഥലവും ജോലിയും നല്കി. ആള്‍ക്കൂട്ടം പലപ്പോഴും അന്ധമായിരിക്കും. മുന്നില്‍ നില്ക്കുന്നയാള് വിളിച്ചുപറയുന്നത് ഏറ്റുവിളിക്കുന്നതല്ലാതെ തങ്ങളെന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ചിന്തയൊന്നും അവിടെ വിലപ്പോവില്ല. അത്തരം ആള്‍ക്കൂട്ടത്തോട് പ്രഭാഷണം നടത്തിയിട്ട് യാതൊരു കാര്യവുമില്ല. അവരുടെ ആ അന്ധതയെ പ്രകീര്ത്തിക്കുയാണ് അവരെ അനുനയിപ്പിക്കാനുളള എളുപ്പമാര്‍ഗ്ഗം. നയങ്ങളാണ് ആള്‍ക്കൂട്ടത്തെ നേരിടാന്‍ ഫലപ്രദം. നിയമം കൊണ്ട് നേരിടാന്‍ ശ്രമിച്ചാല്‍ നമുക്ക് ആള്‍ബലവും ഉപകരണങ്ങളും വേണ്ടിവരും.. അടിച്ചമര്‍ത്തിയാല്‍ മറ്റൊരവസരത്തിനായി അവര്‍ തക്കംപാര്‍ത്തിരിക്കും. എന്നാല്‍ നയങ്ങളിലൂടെ നേരിട്ടാല്‍ ഏതൊരാള്ക്കൂട്ടവും യുടേണ്‍ എടുക്കും. എതിരാളികളെ അനുകൂലികളാക്കുക എന്നതാണ് യഥാര്‍ത്ഥവിജയം. കളമറിഞ്ഞ് കളിക്കുന്നവര്‍ എവിടെയും വിജയിക്കും – ശുഭദിനം.
➖➖➖➖➖➖➖➖