അഞ്ചു പേർകൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം, കവർച്ച ചെയ്ത സ്വർണം ഇനിയും കണ്ടെത്തിയിട്ടില്ല. പിടിയിലായവരെ തൃശൂർ ഈസ്റ്റ് പൊലീസ്ചോദ്യംചെയ്യുകയാണ്. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് പെരിന്തൽമണ്ണയിൽ ജ്വല്ലറിയുടമയെ ആക്രമിച്ച് സ്വർണം കവർന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന എം.കെജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്നാണ് കാറിലുളള സംഘം സ്വർണ്ണം കവർന്നത്.