ജനങ്ങളുടെ പ്രയാസവും വിഷമവും അറിഞ്ഞ് നിലപാട് സ്വീകരിക്കുന്ന ഗവൺമെന്റ്; മന്ത്രി ജി. ആർ. അനിൽ

നെന്മാറയിൽ ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധന കേന്ദ്രം ഉദ്ഘാടനം ചെയ്തു. ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിലുള്ള മീറ്റർ പരിശോധന കേന്ദ്രം മന്ത്രി ജി. ആർ. അനിൽ നെന്മാറയിൽ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുതായി മീറ്റർ മുദ്ര ചെയ്ത വാഹനങ്ങൾക്കുള്ള സർട്ടിഫിക്കറ്റും അവയുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. എല്ലാ മാസവും നിശ്ചിത ദിവസം നെന്മാറയിൽ മീറ്ററുകൾ പരിശോധിച്ച് സാക്ഷ്യപത്രം നൽകും. ഇപ്പോൾ 30 മുതൽ 50 വരെ കിലോമീറ്റർ സഞ്ചരിച്ചാണ് നെല്ലിയാമ്പതി അയിലൂർ നെന്മാറ എലവഞ്ചേരി പല്ലശ്ശന കൊല്ലംകോട് പഞ്ചായത്തുകളിലെ 1500 ഓളം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ ചിറ്റൂരിൽ മീറ്റർ പരിശോധനയ്ക്കായി പോകുന്നത് ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് മാസത്തിൽ നിശ്ചിത ദിവസം നെന്മാറയിൽ പരിശോധന കേന്ദ്രം ആരംഭിച്ചത്. ഇതോടെ ദീർഘ യാത്ര ചെയ്ത് ഒരു ദിവസത്തെ തൊഴിൽ നഷ്ടപ്പെടുത്തിയുമുള്ള ഫെയർ മീറ്റർ മുദ്ര വയ്ക്കാനുള്ള അധ്വാനവും കുറഞ്ഞു. കെ. ബാബു, എം.എൽ.എ അധ്യക്ഷനായി. ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളർ വി.കെ. അബ്ദുൽ ഖാദർ റിപ്പോർട്ട് അവതരിപ്പിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ. കെ. നാരായണൻ, കെ. പ്രഭാകരൻ, എം. എം.ഹനീഫ, സി.ജി. അജിത് കുമാർ, കെ. പി. ജോഷി എന്നിവർ സംസാരിച്ചു ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ രാജേഷ് സാം നന്ദി പറഞ്ഞു. നെന്മാറയിൽ ആരംഭിച്ച ഓട്ടോറിക്ഷ ഫെയർ മീറ്റർ പരിശോധന കേന്ദ്രം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു.