കണ്ണൂർ ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ തൃശൂർ സ്വദേശി ബാബുരാജാണ് (സോഡ ബാബു) വീണ്ടും അറസ്റ്റിലായത്.
ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ജയിലിൽ നിന്നിറങ്ങിയ ഇയാൾ ടൗൺ സ്റ്റേഷന്റെ പരിസരത്ത് ചിലരെ കാണാനെത്തിയിരുന്നു. തുടർന്ന് ബാറിൽ കയറി മദ്യപിച്ചതിന് ശേഷം ബാറിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.