പള്ളിയുടെ വാതിൽ കുത്തിത്തുറന്ന് അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്. ഇരുമ്പ് കമ്പി കൊണ്ട് പള്ളിയുടെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും തുറക്കാൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് മടങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കറുപ്പ് ഷർട്ടും നീല മുണ്ടും ധരിച്ചയാളാണു നീരീക്ഷണ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കിട്ടിയതായാണ് സൂചന.