ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പുറത്തു കാണിക്കാത്തതിൽ പ്രതിഷേധിച്ച് നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് ചൊവ്വരാത്രി 11 ന് നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് സ്റ്റേഷൻ മതിലും ഗേറ്റും തകർത്തതിനെതിരെയും, നെന്മാറ പൊലിസ് സ്റ്റേഷനിലെ മതിലും പടിയും തകർത്ത് സ്റ്റേഷനകത്ത് തള്ളി കയറാൻ ശ്രമിച്ച 14 കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പ്രതി ചെന്താമരയെ നെന്മാറ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചത് . യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ വിനീഷ് കരിമ്പാറ, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന വിനീഷ് കരിമ്പാറ, രാജേഷ്, ധർമ്മൻ, രാധാകൃഷ്ണൻ തുടങ്ങി കണ്ടാലറിയാവുന്ന14 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തത്. പോലീസ് സ്റ്റേഷന്റെ ഗേറ്റ്, മതിൽ എന്നിവ തകർത്തത് 10000 രൂപയുടെ നഷ്ടം വരുത്തിയതിനും , സ്റ്റേഷൻ പരിസരത്ത് മനപൂർവ്വം സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ കൃഷ്ണദാസിനെ അക്രമിച്ച് പരിക്കേരിക്കേൽപ്പിച്ചതിനും,പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്.