Breaking News:
വയനാട്ടിലെ നരഭോജി കടുവ ചത്ത നിലയിൽ; ജഡം കണ്ടെത്തിയത് ദൗത്യസംഘം.
കോഴിക്കോട് പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയ കുടുംബാംഗങ്ങളായ നാലുപേർ തിരയിൽപ്പെട്ടു മരിച്ചു. കുടുംബാംഗങ്ങളായ അഞ്ചംഗസംഘം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ ആണ് അപകടത്തിൽപ്പെട്ടത്.അനീസ,ബിനീഷ്,വാണി, ഫൈസൽഎന്നിവരാണ് മരിച്ചത്.പരുക്കേറ്റയാളെ താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ.
‘5 രൂപ നോട്ട് കിട്ടാനില്ല!!അതുകൊണ്ട് ഒ.പി ടിക്കറ്റിന് 10 രൂപയാക്കി’.
തിരുവനന്തപുരത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരംസിറ്റി പൊലീസ് കമ്മീഷണർ തോംസണ്‍ ജോസ് കുഴഞ്ഞു വീണു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണറുടെ അടുത്തു നില്‍ക്കുകയായിരുന്നു കമ്മീഷണര്‍. ഉടന്‍ തന്നെ കമ്മീഷണറെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
പത്മ പുരസ്കാരത്തിൽ മലയാളിത്തിളക്കം; പി. ആർ. ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷൺ.. ഐ. എം. വിജയന് പത്മശ്രീ.