ഇങ്ങനെ ആകാവോ പോലീസേ?..😜 അവധി അനുവദിച്ചില്ല എന്നാരോപിച്ച് പൊലീസ് സ്റ്റേഷനിലെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നാടക ഗാനം പോസ്റ്റ് ചെയ്ത എസ്.ഐക്ക് സ്ഥലം മാറ്റം.

എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ ആണ് ഫറോക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്. എലത്തൂര്‍ സ്റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട്.. ‘ എന്ന പാട്ടിന്റെ ഓഡിയോഫയല്‍ എസ്‌ഐ പോസ്റ്റ് ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കം. ‘ഈ പാട്ടിന് സ്റ്റേഷനിലെസംഭവങ്ങളുമായി ബന്ധമില്ല’ എന്നും എസ്‌ഐ ഗ്രൂപ്പില്‍കുറിച്ചു. അവധിആവശ്യപ്പെട്ടിട്ടും മേല്‍ ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല എന്ന് ആരോപിച്ചായിരുന്നു എസ്‌ഐയുടെ പരിഹാസരൂപത്തിലുള്ള പ്രതിഷേധം. പിന്നാലെയാണ്, സംഭവത്തില്‍ നടപടിയും ഉണ്ടായത്.