ഡിജിപിന്നിനുള്ള ഗുണങ്ങൾ?
വരൂ , നോക്കാം.
കത്തിടപാടുകള്‍ കൃത്യസ്ഥലത്ത് എത്തിക്കൽ തന്നെ ഏറ്റവും പ്രധാനം. പക്ഷെ വേറെയും ഉപയോഗങ്ങളുമുണ്ട് .
ആംബുലന്‍സ്, അഗ്നിശമന വിഭാഗം, പോലീസ് പോലുള്ള എമര്‍ജന്‍സി സേവനങ്ങള്‍ക്ക് ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ സഹായിക്കുകയും ചെയ്യുമെന്നതാണ് ഡിജിപിന്നിന്‍റെ ഏറ്റവും മേന്മ. ഒരു വാഹനാപകടം ഉണ്ടായാൽ പോലും നമുക്ക് അറിയാത്ത സ്ഥലത്തു വെച്ചാണെങ്കിൽ പോലീസിനെ അറിയിക്കുമ്പോൾ ഏറ്റവും പ്രശ്നമാണ് സ്ഥലം അറിയിക്കുക എന്നത്.
ഇത് മാത്രമല്ല, ഇനി മുതൽ ആമസോണിലും സ്വിഗിയിലെല്ലാം ഈ പിൻ മാത്രം കൊടുത്താൽ മതിയാകും . അഡ്രസ്സ് ഒട്ടും വേണ്ട.
എങ്ങനെയാണ് ഇത് സാധ്യമാകുന്നത് ?
സാങ്കേതികമായി നോക്കുമ്പോൾ , ഇന്ത്യയിലെ മുഴുവൻ സ്ഥലത്തെയും നാല് മീറ്റർ നീളവും വീതിയുമുള്ള നീളവും വീതിയും ഉള്ള ചതുരങ്ങൾ ആക്കി നിർവചിച്ച ശേഷം ഓരോ ചതുരത്തിനും ഓരോ പേര് കൊടുത്തിരിക്കുന്നു . ഈ പേരാണ് മുകളിൽ കൊടുത്ത പത്തക്ക ഡിജിപിൻ.
ഐഐടി ഹൈദരാബാദും ഇസ്രൊയുമായി സഹകരിച്ചാണ് പരിപാടി ആവിഷ്ടകരിച്ചിരിക്കുന്നത്.
MC5-967-LK7C ഇങ്ങനെയിരിക്കും ഒരു ഡിജിപിൻ. ലൊക്കേഷൻ അനുസരിച്ചു ആ M മുതൽ ഇങ്ങോട്ടുള്ള അക്ഷരങ്ങൾ മാറും.
നിങ്ങളുടെ വീടിന്റെ ഡിജിപിന്‍ സ്വന്തമായി കണ്ടെത്തതാണോ ?Know Your Digi Pin
Portal സന്ദർശിക്കൂ..