തിരുവനന്തപുരം ജില്ല കലക്ടർ ജെറോമിക് ജോർജിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരിയാണു തലസ്ഥാനത്തിന്‍റെ പുതിയ കലക്ടർ.സപ്ലൈകോ സി.എം.ഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയന്‍റ് സെക്രട്ടറിയാക്കി. ശ്രീറാമിന്‍റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടർ സ്ഥാനത്തുനിന്നു മാറ്റി പട്ടികവർഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു. ഇടുക്കി കലക്ടർ ഷീബാ ജോർജിനെ റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെ പൂർണ അധികച്ചുമതലയും വഹിക്കും.