ഹൈദരാബാദിലെ ജവഹർ നഗറില്‍ 18 മാസം പ്രായമുള്ള ആണ്‍കുട്ടിയെ തെരുവ് നായ്ക്കള്‍ കടിച്ച് ദാരുണാന്ത്യം.

ഹൈദരാബാദിലെ ജവഹർ നഗറിൽ കഴിഞ്ഞ ദിവസം രാത്രി കുട്ടി വീടിന്റെ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഒരു നായ കുറച്ച്‌ ദൂരത്തേക്ക് കുട്ടിയെ വലിച്ചിഴക്കുകയും പിന്നീട് തെരുവ് നായ്ക്കള്‍ കൂട്ടം ചേർന്ന് കടിച്ചു കീറുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് സർക്കാർ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിതന്നെ മരിച്ചുവെന്ന് ജവഹർ നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.