ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10ന് ആരംഭിക്കും.

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പിലാക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10-ന് ആരംഭിക്കും. ജില്ലയില്‍ ആകെ 2568 പേരാണ് പരീക്ഷ എഴുതുന്നത്. ഒന്നാം വര്‍ഷം 890 പേരും രണ്ടാം വര്‍ഷം 1678 പേരുമാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 28 പഠന കേന്ദ്രങ്ങളിലെ പഠിതാക്കളാണ് പരീക്ഷയെഴുതുന്നത്.