തുക വകയിരുത്തിയിട്ടും നടപ്പാക്കാനാവാതെ ഗ്രാമപ്പഞ്ചായത്ത്
നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ മു ന്നാംവാർഡിലെ ആനമട നിവാസികൾക്ക് നല്ലൊരുപാതയെന്ന സ്വപ്നം യാഥാർഥ്യ മായില്ല. പറമ്പിക്കുളം വന്യജീവിസങ്കേത ത്തോട് ചേർന്നുള്ള ആനമടയിൽനിന്ന് വനമേഖലയിലൂടെ 14 കിലോമീറ്റർ യാത്ര ചെയ്യണം അടുത്ത കവലയായ പുലയ മ്പാറയിലെത്താൻ.
പ്രദേശത്ത് സ്ഥിരതാമസമുള്ള 30-തി ലധികം കുടുംബങ്ങളാണ് നല്ലൊരു പാതയ്ക്കായി വർഷങ്ങളായി കാത്തിരിക്കുന്ന ത്. 2018-ലുണ്ടായ പ്രളയത്തിൽ ഈ ഭാ ഗത്തേക്കുള്ള മൺപാത പൂർണമായും തകർന്നതോടെ മിക്കഭാഗങ്ങളിലും ജീപ്പു കൾ സാഹസികമായാണ് സർവീസ് നട ത്തുന്നത്. കൂടുതൽ തകർന്നിടങ്ങളിൽ റീബിൽഡ്
കേരള ഇനിഷ്യേറ്റീവ് ഉൾപ്പെടുത്തി നവീക രിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി 2021 ജനുവരിയിൽ വനംവകു പ്പിന്റെ നിരാക്ഷേപപത്രം ലഭ്യമാക്കുന്നതി ന് അപേക്ഷ സമർപ്പിച്ചെങ്കിലും ഇതുവ രെയും അംഗീകാരം ലഭിച്ചില്ല. ഇതേത്തുടർന്ന് പ്രദേശവാസികൾ മനുഷ്യാവകാശ കമ്മിഷനിൽ പരാതിനൽകി.
പാത ഗതാഗതയോഗ്യമാക്കേണ്ടത് ആവശ്യമാണെന്നാണ് കളക്ടറും നെല്ലിയാ മ്പതി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും റി പ്പോർട്ട് നൽകിയത്.
എന്നാൽ, വനമേഖലയിലൂടെ പാത നിർമിക്കുന്നത് വനസംരക്ഷണ നിയമത്തി ന് എതിരാണെന്നും വാഹനങ്ങൾ കടന്നു പോകുന്നതിന് കല്ലും മണ്ണും ഉപയോഗിച്ചു ള്ള പ്രവൃത്തികൾക്ക് അനുമതി നൽകാമെ ന്നുമാണ് വനംവകുപ്പ് അറിയിച്ചത്. ഇതേത്തുടർന്ന് അറ്റകുറ്റപ്പണിക്കായി വനം വകുപ്പ് അനുമതി നൽകണമെന്ന് ശുപാർശചെയ്ത് 2022 ഒക്ടോബർ 28-ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
കൂടുതൽ തകർന്ന മിന്നാംപാറ, ആന മട ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്ന തിനായി 12 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി.
എന്നാൽ, പദ്ധതി നടപ്പാക്കുന്നതിന് വനംവകുപ്പ് അനുമതി വൈകിയതോ ടെ പണി പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
അടിയന്തരമായി വനംവകുപ്പ് അനുമ തി നൽകി മാർച്ചിനുമുമ്പ് റോഡുപണി പൂർത്തിയാക്കണമെന്ന് നെല്ലിയാമ്പതി വികസനസമിതി ആവശ്യപ്പെട്ടു.
സമിതി പ്രസിഡന്റ്റ് റഷീദ് ആലത്തൂർ അധ്യക്ഷനായി. ഡി. ദിലീപ്, കെ. അലി, ബി. ജംഷീർ, പി. സുജിഷ്, പി. പ്രിയദർ ശൻ തുടങ്ങിയവർ സംസാരിച്ചു.
തകർന്നുകിടക്കുന്ന പുലയമ്പാറ-ആനമട പാത