വാർത്താകേരളം

ബജറ്റ് പുതിയ കേരളം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ഉ​റ​ച്ച കാ​ല്‍വെ​പ്പ്; മുഖ്യമന്ത്രി
?️പ്ര​തി​സ​ന്ധി​ക​ളും പ്ര​യാ​സ​ങ്ങ​ളും മ​റി​ക​ട​ന്ന് പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ഉ​റ​ച്ച കാ​ല്‍വെ​പ്പാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ബ​ജ​റ്റെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.അ​തി​വേ​ഗം ന​വീ​ക​രി​ക്ക​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കാ​യു​ള്ള വി​പു​ല​മാ​യ പ​രി​പാ​ടി​യു​ടെ അ​വ​ത​ര​ണ​മാ​ണ് ഈ ​ബ​ജ​റ്റ്. കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ശ​ത്രു​താ​പ​ര​മാ​യ സ​മീ​പ​നം മൂ​ലം സം​സ്ഥാ​നം നേ​രി​ടു​ന്ന ഞെ​രു​ക്കം നി​ല​നി​ല്‍ക്കു​മ്പോ​ഴും ജ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി​യു​ള്ള വി​ക​സ​ന – ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കു​റ​വു​വ​രാ​തി​രി​ക്കാ​ന്‍ ബ​ജ​റ്റി​ല്‍ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് പുതിയ പെന്‍ഷന്‍ സ്‌കീം നടപ്പാക്കും
?️പങ്കാളിത്ത പെന്‍ഷന്‍ പിൻവലിച്ച് അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കി, ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭിക്കുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഒരു അഷ്വര്‍ഡ് പെന്‍ഷന്‍ ലഭിക്കുന്നതിന് പുതിയ പെന്‍ഷൻ സ്‌കീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ രക്ഷിക്കാനുള്ളതൊന്നും ബജറ്റിലില്ല; കെ സുരേന്ദ്രൻ
?️സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രമാണെന്നു വാചകമടിക്കുന്നതല്ലാതെ കടക്കെണിയിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റുന്നതിനുള്ള കാര്യങ്ങളൊന്നും സർക്കാരിന്‍റെ ബജറ്റിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേരളത്തിന്‍റെ ധനകാര്യ മിസ്മാനേജ്മെന്‍റാണ്. കേരളം കടമെടുത്ത് ധൂർത്തടിക്കുകയാണ്. കേരളത്തിലെ കർഷകരെ സഹായിക്കാനുള്ള നീക്കമോ, ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള നടപടികളൊന്നും ബജറ്റില്ല. റബറിന് വില കൂടുമെന്ന് കണ്ടാണ് താങ്ങുവില 180 ആക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനമെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാന ബജറ്റ് പ്രഹസനം; ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയാണെന്ന് വി. മുരളീധരൻ
?️സംസ്ഥാന ബജറ്റ് പ്രഹസനമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്നറിയാൻ പറ്റാത്ത അവസ്ഥയാണ്. മുലധന നിക്ഷേപം വർധിപ്പിക്കാനും കടക്കെണി കുറയ്ക്കാനും നികുതിപിരിവ് ഊർജിതമാക്കാനും ഒരു നടപടിയുമില്ലെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരേ പ്രഖ്യാപനങ്ങളും കണക്കുകൂട്ടലുകളുമാണ് ബജറ്റിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇവയൊന്നും നടപ്പാക്കുന്നതുമില്ല. കേന്ദ്രത്തിനെതിരെ സമ്മേളനം നടത്താൻ അരക്കോടിയെങ്കിലും ചെലവ് വരും. അത് എങ്ങനെയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ധനമന്ത്രി വിശബീകരിക്കണമെന്നും മുരളീധരൻ പറഞ്ഞു.

കെ-റെയിൽ അടഞ്ഞ അധ്യായമല്ല; ധനമന്ത്രി
?️കെ-റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയെന്ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്‍റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രൊയുടെ കാര്യത്തില്‍ കേന്ദ്ര അനുമതി ഉടൻ ലഭിക്കുന്നതായി പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ പ്രസംഗത്തിൽ പ്രതിപക്ഷത്തിന് തുടർച്ചയായി പരിഹാസം
?️ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ 400ലേ​റെ സീ​റ്റു​ക​ളോ​ടെ ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബി​ജെ​പി​ക്കു ത​നി​ച്ച് 370ലേ​റെ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നും മോ​ദി. ലോ​ക്സ​ഭ​യി​ൽ രാ​ഷ്‌​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. ശ്രീ​രാ​മ​ൻ വീ​ട്ടി​ലേ​ക്ക് മാ​ത്ര​മ​ല്ല, മ​ഹ​ത്താ​യ ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണു മ​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ എ​ൻ​ഡി​എ 400 ക​ട​ക്കും. പ്ര​തി​പ​ക്ഷ​ത്തെ തു​ട​ർ​ച്ച​യാ​യി പ​രി​ഹ​സി​ച്ച​കൊ​ണ്ടാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സം​ഗം.2014ൽ ​പ​തി​നൊ​ന്നാ​മ​ത്തെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി​രു​ന്ന രാ​ജ്യം ഇ​ന്ന് അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. ഞ​ങ്ങ​ളു​ടെ മൂ​ന്നാം ടേ​മി​ൽ ഇ​ന്ത്യ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കും. ഞ​ങ്ങ​ൾ പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി നാ​ലു കോ​ടി വീ​ടു​ക​ൾ നി​ർ​മി​ച്ചു. ന​ഗ​ര​ങ്ങ​ളി​ലെ ദ​രി​ദ്ര​ർ​ക്കാ​യി 80 ല​ക്ഷം വീ​ടു​ക​ൾ നി​ർ​മി​ച്ചു. കോ​ൺ​ഗ്ര​സ് ഭ​ര​ണ​ത്തി​ലെ വേ​ഗ​മാ​യി​രു​ന്നു ഇ​തി​നെ​ങ്കി​ൽ 100 വ​ർ​ഷം വേ​ണ്ടി​വ​ന്നേ​നെ​യെ​ന്നും മോ​ദി.

മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ
?️യാക്കോബായ സഭയെ മുഖ്യമന്ത്രി അനുകൂലിച്ചകതിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്.തർക്ക വിഷയങ്ങളിൽ നിഷ്ചക്ഷത പാലിക്കേണ്ട മുഖ്യമന്ത്രി ഒരു വിഭാഗത്തിനെ അനുകൂലിക്കുന്നത് ശരിയല്ലെന്ന് സഭ ആരോപിച്ചു. മുഖ്യമന്ത്രി നടത്തുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നും വാർത്തക്കുറുപ്പിൽ സഭ വിമർശിക്കുന്നുണ്ട്.ആട്ടിൻതോലിട്ട ചെന്നായ പദപ്രയോഗം ആരെ ഉദേശിച്ചാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം.അള മുട്ടിയാൽ ചേരയും കടിക്കുമെന്ന് മുഖ്യമന്ത്രി ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ര​ചാ​ര​ണ​ത്തിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്; തെരഞ്ഞെടുപ്പ് കമ്മിഷൻ
?️തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഒ​രു വി​ധ​ത്തി​ലും കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ നി​ർ​ദേ​ശം. ഇ​തു ലം​ഘി​ച്ചാ​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ലെ​ന്നും മു​ന്ന​റി​യി​പ്പ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ​യാ​ണു ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ൽ. ബാ​ല​വേ​ല നി​രോ​ധ​ന​വും നി​യ​ന്ത്ര​ണ​വും’ നി​യ​മം മു​ന്‍നി​ര്‍ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ തീ​രു​മാ​നം.

തെലങ്കാനയുടെ ഔദ്യോഗിക ചുരുക്കെഴുത്ത് ഇനിമുതൽ ‘ടിജി’
?️തെലങ്കാന സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ചുരക്കെഴുത്ത് ‘ടിഎസ്’ ൽ നിന്ന് ‘ടിജി’ യിലേക്ക് മാറ്റാൻ സർക്കാർ. പുതിയ സംസ്ഥാന ഗാനം സ്വീകരിക്കാനും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റേതാണ് തീരുമാനം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനം. മുൻ ഭരണകക്ഷി അവരുടെ പാർട്ടിയുടെ പേരുമായി ചേരുന്നതിനാണ് ചുരുക്കെഴുത്ത് മാറ്റിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

തുടർന്നും, വഴി തുറന്നും
?️സം​സ്ഥാ​നം നേ​രി​ടു​ന്ന ക​ന​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യ്ക്കി​ട​യി​ലും നി​ല​വി​ലു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്നും, സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ന് വ​ഴി​തു​റ​ന്നും, സ​ർ​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചും ധ​ന​മ​ന്ത്രി കെ.​എ​ൻ, ബാ​ല​ഗോ​പാ​ൽ.അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ 1,38,655 കോ​ടി രൂ​പ വ​ര​വും 1,66,501 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ന്‍റെ ക​മ്മി 27,846 കോ​ടി രൂ​പ. ഇ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​ല്പാ​ദ​ന​ത്തി​ന്‍റെ 2.12 ശ​ത​മാ​ന​മാ​ണ്.

മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം തുടങ്ങി
?️മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണം ആരംഭിച്ചു. സിഎംആർഎല്ലിന്‍റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ രാവിലെ 9 മണിമുതൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ പരിശോധന ആരംഭിച്ചു. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലാണ് പരിശോധന.ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്‌ഐഒയ്ക്ക് കഴിയും.അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം.

സിപിഐ സാധ്യതാ പട്ടിക തള്ളി ബിനോയ് വിശ്വം
?️ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച നടന്നിട്ടില്ലെന്നും ബിജെപി ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ ആശങ്ക ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയാണെന്നും ബിനോയ് വശ്വം പ്രതികരിച്ചു. ചർച്ചകൾ നടക്കും മുൻപേ പേരുകൾ പുറത്തുവന്നത് തെറ്റായ പ്രവണതയാണ്.

‘ബജറ്റിനെ രാഷ്ട്രീയമായി വിമര്‍ശനത്തിനുള്ള ഡോക്യുമെന്‍റാക്കി തരം താഴ്ത്തി’; വി.ഡി. സതീശൻ
?️ബജറ്റിന്‍റെ പവിത്രത ധനമന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റ് അവതരണത്തിനു ശേഷം പ്രതിപക്ഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ബജറ്റിനെ രാഷ്ട്രീയ വിമർശനത്തിനുള്ള ഒരു ഡോക്യുമെന്‍റാക്കി തരംതാഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. യഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങളാണ് നടന്നത്. കാർഷിക മേഖലയെ നിരാശപ്പെടുത്തി. നയാപൈസയില്ലാതെ ജനങ്ങളെ പറ്റിക്കാനുള്ള ബജറ്റാണിതെന്നും സതീശൻ കുറ്റപ്പെടുത്തി.

”വികസനത്തിൽ വിട്ടുവീഴ്ചയില്ല”, മൂന്ന് ലക്ഷം കോടി നിക്ഷേപം പ്രതീക്ഷിച്ച് കേരളം
?️കേരളം സാമ്പത്തിക ഞെരുക്കും നേരിടുകയും, കേന്ദ്ര സർക്കാർ സാമ്പത്തിക നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുകയാണെങ്കിലും സംസ്ഥാന വികസനത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമെന്നും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. വരുന്ന മൂന്നു വർഷത്തിനുള്ളിൽ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കരുവന്നൂർ തട്ടിപ്പു കേസ്: എ.സി മൊയ്തീനു തിരിച്ചടി, സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു
?️കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രി എസി മൊയ്തീന് തിരിച്ചടി. മൊയ്തീന്‍റെയും കുടുബാംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് നടപടി ഡൽഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി ശരിവെച്ചു.മൊയ്തീന്‍റെയും ഭാര്യയുടെയും ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. എന്നാൽ ഭൂസ്വത്തുക്കൾ ഇപ്പോൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്.

ചാലക്കുടി വ്യാജ എൽഎസ്‌ഡി കേസ്: ഷീലാ സണ്ണിയെ കേസില്‍ കുടുക്കിയ ആളെ കണ്ടെത്തി
?️ചാലക്കുടി വ്യാജ എൽഎസ്ഡി കേസിൽ പുതിയ വഴിത്തിരിവ്. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നൽകിയ ആളെ തിരിച്ചറിഞ്ഞു. ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വിവരം നൽകിയതെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.എം. മനു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് തൃശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇയാളോട് ഈ മാസം 8 ന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി
?️ശബരിമലയിൽ ദർശനത്തിന് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീംകോടതി. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീം കോടതി ഹർജിക്കാരനു നിർദ്ദേശം നൽകി. ശബരിമലയിലെ ഭൂപ്രകൃതി ഉള്‍പ്പടെയുള്ള സവിശേഷമായ സാഹചര്യങ്ങള്‍ ഹൈക്കോടതിക്ക് കൂടുതല്‍ അറിയാമെന്നും ഹൈക്കോടതിയില്‍ ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് സ്വദേശി കെ.കെ. രമേഷാണ് ഹർജിക്കാരൻ.

ത്സാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ
?️ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം കോൺഗ്രസ് -ആർജെഡി സഖ്യ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. 81 അംഗ നിയമസഭയിൽ 47 എംഎൽഎമാരുടെ പിന്തുണയോടെയാണ് സോറൻ വിശ്വാസ ബോട്ടെടുപ്പിൽ വിജയിച്ചത്. പ്രതിപക്ഷത്തിന് 29 എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. ബിജെപി അട്ടിമറി നീക്കം ഭയന്ന് ഭരണകക്ഷി എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായ ഞായറാഴ്ച രാത്രിയിലാണ് ഇവരെ റാഞ്ചിയില്‍ എത്തിച്ചത്.

കോഴിക്കോട് ജില്ലാ കലക്‌ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്
?️ജില്ലാ കലക്‌ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഞായറാഴ്ച തപാലിലാണ് കലക്‌ടറേറ്റിൽ കത്തു ലഭിച്ചത്.2024 ൽ അഴിമതിക്കേസിൽ ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സിസോദിയക്ക് ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ കാണാൻ അനുമതി
?️ഡൽഹി മദ്യനയ അഴിമതികേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ചികിത്സ‍യിൽ കഴിയുന്ന ഭാര്യയെ ആഴ്ചയിലൊരിക്കൽ സന്ദശിക്കാൻ അനുമതി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് അനുമതി നൽകിയിരിക്കുന്നത്. രോഗബാധിതയായ ഭാര്യയെ കാണുന്നതിനായി ആഴ്ചയിൽ രണ്ടുതവണ കസ്റ്റഡി പരോൾ അനുഭവിക്കണം എന്നാവശ്യപ്പെട്ട് സിസോദിയയാണ് കോടതിയെ സമീപിച്ചത്. സിസോദിയയുടെ നോട്ടീസ് പരിഗണിച്ച കോടതി ഇഡിക്ക് നോട്ടീസ് കൈമാറുകയായിരുന്നു.

ചണ്ഡിഗഡിൽ ജനാധിപത്യം കൊ​ല​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല; സുപ്രീംകോടതി
?️ച​ണ്ഡി​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ല​റ്റും ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ വി​ഡി​യൊ ദൃ​ശ്യ​ങ്ങ​ളു​മു​ൾ​പ്പെ​ടെ സൂ​ക്ഷി​ച്ചു വ​യ്ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. വ​ര​ണാ​ധി​കാ​രി ബാ​ല​റ്റി​ൽ ക്ര​മ​ക്കേ​ടു കാ​ട്ടി​യെ​ന്ന ആ​രോ​പ​ണം ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ക്കു​ന്ന​താ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും പ​ര​മോ​ന്ന​ത കോ​ട​തി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം ന​ട​ന്നു​വെ​ന്ന എ​എ​പി കൗ​ൺ​സി​ല​റി​ന്‍റെ പ​രാ​തി​യി​ലാ​ണു ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്‍റെ ബെ​ഞ്ച് വ​ര​ണാ​ധി​കാ​രി അ​നി​ൽ മാ​സി​ഹി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. വ​ര​ണാ​ധി​കാ​രി ബാ​ല​റ്റി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തു​ന്ന​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ വി​ഡി​യൊ ദൃ​ശ്യ​ത്തി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തെ ഇ​ങ്ങ​നെ കൊ​ല​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സു​പ്രീം കോ​ട​തി.

ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ഞെ​രു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം കേ​ന്ദ്രം ത​ള്ളി
?️കേ​ര​ള​മ​ട​ക്കം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​നെ​തി​രേ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഗൂ​ഢ ല​ക്ഷ്യ​ങ്ങ​ളു​ള്ള ചി​ല​രു​ടെ രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​യ വാ​ദ​മാ​ണ് പ്ര​തി​പ​ക്ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും നി​ർ​മ​ല. ലോ​ക്സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണു ധ​ന​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് ദ​ക്ഷി​ണേ​ന്ത്യ​യെ കേ​ന്ദ്രം സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ചൗ​ധ​രി​യു​ടെ ആ​രോ​പ​ണം.

ഗ്യാ​ൻ​വാ​പി: മുഴുവൻ നിലവറകളും പരിശോധിക്കണമെന്ന് ഹി​ന്ദു വി​ഭാ​ഗം കോടതിയിൽ
?️ഗ്യാ​ൻ​വാ​പി പ​ള്ളി​യി​ലെ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന മ​റ്റു നി​ല​വ​റ​ക​ളി​ലും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വെ ഒ​ഫ് ഇ​ന്ത്യ (എ​എ​സ്ഐ)​യു​ടെ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു വി​ഭാ​ഗം കോ​ട​തി​യെ സ​മീ​പി​ച്ചു. പ​ള​ളി​യു​ടെ തെ​ക്കേ നി​ല​വ​റ​യി​ൽ പൂ​ജ ന​ട​ത്താ​ൻ വാ​രാ​ണ​സി ജി​ല്ലാ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണു പു​തി​യ നീ​ക്കം. പ​ള്ളി​യി​ലെ ശൃം​ഗാ​ര ഗൗ​രി പ്ര​തി​ഷ്ഠ​യി​ൽ എ​ല്ലാ ദി​വ​സ​വും പൂ​ജ ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച വി​ശ്വ​വേ​ദി​ക് സ​നാ​ത​ൻ സം​ഘി​ന്‍റെ സ്ഥാ​പ​കാം​ഗം രാ​ഖി സി​ങ്ങാ​ണ് മു​ഴു​വ​ൻ നി​ല​വ​റ​ക​ളി​ലും പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​ൻ അ​നു​പം ദ്വി​വേ​ദി വ​ഴി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ര​ഹ​സ്യ നി​ല​വ​റ​ക​ളു​ടെ രൂ​പ​രേ​ഖ​യും സ​മ​ർ​പ്പി​ച്ചു. ഇ​തു പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ പ​ള്ളി​യെ​ക്കു​റി​ച്ചു​ള​ള എ​ല്ലാ സ​ത്യ​ങ്ങ​ളും പു​റ​ത്തു​വ​രൂ എ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

കുടുംബശ്രീക്ക്‌ കുതിക്കാൻ പുതിയ പദ്ധതി
?️സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ 25 വർഷം പിന്നിടുന്ന വേളയിൽ പുതിയ ഉപജീവന പദ്ധതി പ്രഖ്യാപിച്ചു. കെ ലിഫ്റ്റ് (K-LIFT – Kudumbashree Livelihood Initiative Transformation) എന്ന പുതിയ പദ്ധതിക്ക് ബജറ്റിൽ പ്രഖ്യാപനമായി. കുടുംബശ്രീ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും ചലനാത്മകമാക്കാനും സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിനിൽ നിന്നും ഊർജമുൾക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

ആരാധനാലയ നിയമം പിൻവലിക്കണമെന്ന്‌ ബിജെപി എംപി
?️രാജ്യത്തെ ആരാധനലായങ്ങളുടെ നിലവിലെ സ്ഥിതിയിൽ മാറ്റംവരുത്തരുതെന്ന്‌ വ്യവസ്ഥ ചെയ്യുന്ന 1991 ലെ ആരാധനാലയ നിയമം പിൻവലിക്കണമെന്ന്‌ രാജ്യസഭയുടെ ശൂന്യവേളയിൽ ബിജെപി എംപി ഹർനാഥ്‌ സിങ്‌ യാദവ്‌ ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്‌ത്‌ 15 ന്‌ ഒരു ആരാധനാലയം ഏത്‌ മതവിഭാഗത്തിന്റേതായിരുന്നോ ആ വിഭാഗത്തിന്റേതായി തന്നെ തുടരണമെന്നാണ്‌ നിയമം വ്യവസ്ഥ ചെയ്യുന്നത്‌. വാരണാസിയിലെ ജ്‌ഞാൻവ്യാപി പള്ളിയിലും മഥുര ഈദ്‌ഗാഹിലും അവകാശവാദം ഉന്നയിക്കുന്ന തീവ്രഹിന്ദു സംഘടനകൾക്ക്‌ ആരാധനാലയ നിയമം തടസ്സമായി നിൽക്കുന്ന പശ്‌ചാത്തലത്തിലാണ്‌ നിയമം അപ്പാടെ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്തുവന്നിരിക്കുന്നത്‌.

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
?️വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും ആക്രമണം. ചെന്നൈ – തിരുനെൽവേലി ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ നിരവധി ജനൽ ചില്ലുകൾ തകർന്നു. കല്ലേറിൽ 9 കോച്ചുകളിലെ ജനൽചില്ലുകളാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 10:30ന് തിരുനെൽവേലി വാഞ്ചി മണിയാച്ചിയിൽ വച്ചാണ് സംഭവം. ആക്രമികൾ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറത്ത് മണ്ണിടിഞ്ഞുവീണ് 3 പേർക്കു പരുക്ക്, ബംഗാൾ സ്വദേശി മണ്ണിനടിയിൽ
?️എടപ്പാൾ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യാഭവനു താഴെ മണ്ണിടിഞ്ഞു വീണ് 3 പേർക്ക് പരുക്ക്. മതിലിനായി മണ്ണെടുക്കുമ്പോഴായിരുന്നു അപകടം.ബംഗാൾ സ്വദേശി സുജോൺ (30) മണ്ണിനടയിൽ കുടുങ്ങി.

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 106 റൺസ് വിജയം
?️സ്പിന്നർമാർ അരങ്ങുവാഴുമെന്നു പ്രവചിക്കപ്പെട്ട രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ വിജയമൊരുക്കി. 399 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്സിൽ ബാറ്റ് ചെയ്ത സന്ദർശകർ 292 റൺസിന് ഓൾഔട്ടായപ്പോൾ ആതിഥേയർക്ക് 106 റൺസ് വിജയം. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശിൽപ്പി. ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടിയിരുന്ന ബുംറയ്ക്ക് ഇതോടെ മത്സരത്തിലാകെ പത്ത് വിക്കറ്റായി. ടെസ്റ്റ് ക്രിക്കറ്റിൽ ബുംറയുടെ ആദ്യ പത്ത് വിക്കറ്റ് നേട്ടമാണിത്. ഒമ്പത് വട്ടം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ കുതിപ്പ്
?️ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാമതെത്തി. ആദ്യ മത്സരത്തിലെ പരാജയത്തോടെയാണ് ടീമിന്‍റെ റാങ്കിങ് കുത്തനെ ഇടിഞ്ഞത്. അന്ന് രണ്ടാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്കു വീഴുകയായിരുന്നു.

2026 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ ന്യൂ ​ജേ​ഴ്സി​യി​ല്‍
?️2026 ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ അ​മേ​രി​ക്ക​യി​ലെ ന്യൂ ​ജേ​ഴ്സി​യി​ല്‍ ന​ട​ക്കു​മെ​ന്ന് ആ​ഗോ​ള ഫു​ട്ബോ​ള്‍ സം​ഘ​ട​ന​യാ​യ ഫി​ഫ. ന്യൂ ​ജേ​ഴ്സി​യി​ലെ മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​മാ​ണ് ഫൈ​ന​ലി​ന് വേ​ദി​യാ​വു​ക​യെ​ന്ന് ഫി​ഫ വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 19-നാ​ണ് ഫൈ​ന​ല്‍. 48 ടീ​മു​ക​ള്‍ മ​ത്സ​രി​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ന് യു​എ​സ്എ, കാ​ന​ഡ, മെ​ക്സി​ക്കോ രാ​ജ്യ​ങ്ങ​ളാ​ണ് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം ജൂ​ണ്‍ 11-ന് ​മെ​ക്സി​ക്കോ​യി​ലെ എ​സ്റ്റാ​ഡി​യോ അ​സ്റ്റെ​ക്ക സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. മെ​ക്സി​ക്കോ സി​റ്റി​യി​ലെ ഈ ​സ്റ്റേ​ഡി​യ​ത്തി​ന് 83,000 പേ​രെ ഉ​ള്‍ക്കൊ​ള്ളി​ക്കാ​നാ​കും. 1966-ലാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്.

അണ്ടർ 19 ലോകകപ്പ്: ഇന്ത്യ – പാക്കിസ്ഥാൻ ഫൈനലിനു സാധ്യത
?️അണ്ടർ 19 ലോകകപ്പിൽ ഫൈനലിനു മുൻപുള്ള ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന മത്സരം. ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടുന്നത് ചൊവ്വാഴ്ച. നിലവിലുള്ള ചാംപ്യൻമാരായ ഇന്ത്യ തുടർച്ചയായ അഞ്ച് ആധികാരിക വിജയങ്ങളുമായാണ് സെമിയിലേക്ക് മാർച്ച് ചെയ്തിരിക്കുന്നത്.രണ്ടാം സെമി ഫൈനലിൽ പാക്കിസ്ഥാൻ ഓസ്ട്രേലിയയെ നേരിടും. ഇതോടെ ഇന്ത്യ – പാക്കിസ്ഥാൻ ഫൈനലിനുള്ള സാധ്യതയും തെളിഞ്ഞു വരുന്നു. ലോകകപ്പിനു മുൻപ് നടത്തിയ ത്രിരാഷ്‌ട്ര ടൂർണമെന്‍റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ടു വട്ടം പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, സൂപ്പർ സിക്സിൽ ഒരു മത്സരം മാത്രം പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഇപ്പോൾ മികച്ച ഫോമിലാണ്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ