?➖?➖?➖?➖?️➖?️
_*
_*2023 ഡിസംബർ 29*_
_*1199 ധനു 13*_
_*1445 ജമാദുൽ ആഖിർ 15*_
_*വെള്ളി*_
?➖?➖?➖?➖?➖?
? കേരളീയം ?
———————>>>>>>>>>
?️ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ നവകേരള സദസ്സിന്റെ വിലയിരുത്തല്‍ ഉണ്ടാകും.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടക്കും. സദസ്സ് വൻ വിജയമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാൻ സര്‍ക്കാരിന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കും.
?️ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.എല്‍ഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയവും കൂടി ചര്‍ച്ച ചെയ്യാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം ഉള്ളതിനാല്‍ ചീഫ് സെക്രട്ടറി വി വേണു ചടങ്ങിന് എത്തില്ല. പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പങ്കെടുക്കുക.
?️ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കെ-സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നുമുതല്‍.ആദ്യഘട്ടം കോര്‍പറേഷനുകളിലും നഗരസഭകളിലുമാണ് പദ്ധതി ലഭ്യമാക്കുന്നതെന്നും 80ഓളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഏപ്രില്‍ ഒന്നോടെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള സേവനങ്ങള്‍ ഓഫിസുകളില്‍ പോകാതെതന്നെ പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി ലഭ്യമാവും. ഇ-ഗവേണൻസില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമാണിത്. ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്വെൻഷൻ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര് ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്യും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ് മന്ത്രി പി. രാജീവ് പുറത്തിറക്കും.ഇൻഫര്‍മേഷൻ കേരള മിഷനാണ് (ഐ.കെ.എം) കെ-സ്മാര്‍ട്ട് (കേരള സൊലൂഷൻസ് ഫോര്‍ മാനേജിങ് അഡ്മിനിസ്ട്രേറ്റിവ് റീഫര്‍മേഷൻ ആൻഡ് ട്രാൻഫര്‍മേഷൻ) വികസിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളില്‍ വിപുലമായ ഓണ്‍ലൈൻ സേവനം നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ ശ്രദ്ധേയ ചുവടുവെപ്പ് നേരിട്ടറിഞ്ഞ് മറ്റ് സംസ്ഥാനങ്ങള്‍ കെ-സ്മാര്‍ട്ട് മാതൃകയില്‍ സോഫ്റ്റ്വെയര് വികസിപ്പിക്കാൻ ഐ.കെ.എമ്മിനെ സമീപിച്ചിട്ടുണ്ട്. ആദ്യഘട്ടം ജനന, മരണ, വിവാഹ രജിസ്ട്രേഷൻ, വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലൈസൻസ്, വസ്തുനികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ്, ഫിനാൻസ് മൊഡ്യൂള്‍, കെട്ടിട അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും ലഭ്യമാവുക. വിദേശത്തുള്ളവര്‍ക്കും ഓണ്‍ലൈൻ വഴി അതത് തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് സേവനങ്ങള്‍ ലഭ്യമാവും. വിവാഹ രജിസ്ട്രേഷന് വധൂവരന്മാര് നേരിട്ട് പോകേണ്ടതില്ല.
?️ കെ-സ്മാര്‍ട്ട് ആപിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്ആപിലും ഇ-മെയിലിലും ലഭ്യമാക്കും.സര്‍ട്ടിഫിക്കറ്റുകളും വാട്സ്ആപ് വഴിയും ഇ-മെയില്‍ വഴിയും അയക്കും. കെ-സ്മാര്‍ട്ടിലൂടെ ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയാറാക്കും. ഇതിലൂടെ ഏറ്റവും വേഗത്തില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റുകള്‍ ലഭ്യമാകും. നോ യുവര്‍ ലാൻഡ് എന്ന മെനുവിലൂടെ സ്വന്തം ഭൂമിയില്‍ ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മിക്കാൻ കഴിയുക എന്ന വിവരം അറിയാനാകും. കെട്ടിട നിര്‍മാണത്തിന് സമര്‍പ്പിക്കുന്ന പ്ലാനുകള്‍ ചട്ടപ്രകാരമാണ് തയാറാക്കിയതെന്ന് സോഫ്റ്റ്വെയര് തന്നെ പരിശോധിച്ച് ഉറപ്പാക്കും. തീരപരിപാലന നിയമ പരിധി, റെയില്‍വേ-വിമാനത്താവളമേഖല, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റര്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാനും സംവിധാനമുണ്ട്. നിശ്ചിത ഭൂമിയില്‍ പോയി ആപ് മുഖേന സ്കാൻ ചെയ്താല്‍ ഈ വിവരങ്ങള്‍ ലഭിക്കും. പൊതുജനങ്ങളെയും ജീവനക്കാരെയും സഹായിക്കാൻ പ്രത്യേക ഹെല്പ് ഡെസ്ക് സംവിധാനം ഏര്‍പ്പെടുത്തും. ആദ്യഘട്ടം ഓരോ തദ്ദേശ സ്ഥാപനങ്ങളിലും 10 ജീവനക്കാരെ വീതം സഹായത്തിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
?️ ജ്വല്ലറി ഉടമയുടെ സഹോദരനെയുള്‍പ്പെടെ കാറില്‍ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ 21കാരനെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.ആന്തൂര്‍ ബക്കളം കടമ്പേരി ക്ഷേത്രത്തിന് സമീപത്തെ സി.പി. ഉണ്ണികൃഷ്ണനെയാണ് മീനങ്ങാടി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഏഴിന് രാത്രി എട്ടരയോടെ കൃഷ്ണഗിരിയിലെ അമ്പലപ്പടിയില്‍ വെച്ചാണ് മീനങ്ങാടിയിലെ മക്ബൂലിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. ഈ സംഘത്തിലുള്‍പ്പെട്ടയാളാണ് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ. മക് ബൂലും സുഹൃത്തും കാറില്‍ ചാമരാജ് നഗറിലെ സഹോദരന്റെ ജ്വല്ലറിയിലേക്ക് 20 ലക്ഷം രൂപയുമായി പോകുമ്പോഴായിരുന്നു കൊള്ളയടിക്കപ്പെട്ടത്. അമ്പലപ്പടിയിലെ പെട്രോള്‍ പമ്പിന് സമീപംവെച്ച് മൂന്ന് വാഹനങ്ങളിലെത്തിയ പത്തുപേര്‍ കാര്‍ തടഞ്ഞ് ഇവരെ അവരുടെ കാറില്‍ വലിച്ചുകയറ്റിക്കൊണ്ടു പോയി പണം കൊള്ളയടിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഉണ്ണികൃഷ്ണനാണ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം ഓടിച്ചിരുന്നത്. കേസില്‍ നേരത്തെ ജില്ലക്കാരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുകുന്നിലെ ആരംഭൻ വീട്ടില്‍ കുട്ടപ്പൻ എന്ന ജിജിൻ (35), പരിയാരത്തെ എടച്ചേരി വീട്ടില്‍ ആര്. അനില്‍കുമാര്‍(33), പടനിലത്തെ ജിഷ്ണ നിവാസില്‍ പി.കെ. ജിതിൻ (25), കൂടാളിയിലെ കവിണിശ്ശേരി വീട്ടില്‍ കെ. അമല്‍(26), പരിയാരത്തെ എടച്ചേരി വീട്ടില്‍ അജിത്ത്കുമാര്‍ (33), പള്ളിപ്പൊയിലിലെ പുത്തലത്ത് വീട്ടില്‍ ആര്. അഖിലേഷ് (21) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
?️ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന് എം.പി മാധ്യമങ്ങളോട് പറഞ്ഞു. ഈ നിലപാട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി ഒരുക്കുന്ന ചതിക്കുഴിയില്‍ കോണ്‍ഗ്രസ് വീഴരുത്.ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് ഭരണകര്‍ത്താവായ പ്രധാനമന്ത്രിയല്ല. ട്രസ്റ്റികളോ തന്ത്രിമാരോ ആണ്. ശ്രീരാമന് ഭാര്യയെ സംരക്ഷിച്ചയാളും മോദി ജീവിച്ചിരിക്കുന്ന ഭാര്യയെ ഉപേക്ഷിച്ചയാളുമാണ്. മോദിക്ക് ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
?️ അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കണോ എന്ന കാര്യത്തില്‍ നിലപാടെടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകത്തിന്റെ നിലപാടെന്ന കെ. മുരളീധരന്റെ അഭിപ്രായം എന്തടിസ്ഥാനത്തിലെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കണം. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്ന സമസ്തയുടെ നിലപാട് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, സമസ്തക്ക് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.
?️ ബാബരി മസ്ജിദ് തകര്‍ത്തിടത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നും ക്ഷണം നിരാകരിക്കണമെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ, മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയും രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുത്. നെഹ്റുവിന്റെ നയങ്ങളില്‍നിന്ന് കോണ്‍ഗ്രസിന് വ്യതിചലനമുണ്ടായിട്ടുണ്ട്. അത് കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. നെഹ്റുവും ഇന്ദിരയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരാണ്. നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങിപ്പോകണം. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിനെതിരെ കോണ്‍ഗ്രസ് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും സുധീരൻ പറഞ്ഞു.
?️ രാജ്യത്ത് മത-വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള രാഷ്ട്രീയപദ്ധതിയാണ് അയോധ്യ ക്ഷേത്ര ഉദ്ഘാടനച്ചടങ്ങെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഇതാണ് സി.പി.എം എതിര്‍ക്കുന്നത്. മാനവികതയാണ് ലോകത്ത് ഉയര്‍ന്നുനില്‍ക്കേണ്ടത്. ദൈവത്തിന് മതവും ജാതിയുമൊന്നുമില്ല. എല്ലാ മനുഷ്യരും ഒന്നാണ്, പ്രതിഷ്ഠിക്കേണ്ടത് മാനവികതയാണ്. ചെര്‍ക്കളയില്‍ സി.പി.എം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
?️ സര്‍വകലാശാലകളിലെ വൈസ്ചാൻസലര്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞതാണെന്നും വി.സി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ തേടി കത്തയച്ചത് നിയമപരമായ ചുമതലയുടെ ഭാഗമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയിലൂടെ കാര്യങ്ങള്‍ വ്യക്തമായ സാഹചര്യത്തില്‍ വി.സി നിയമന നടപടികളില്‍ തടസ്സമുണ്ടാകുമെന്ന് കരുതുന്നില്ല സര്‍വകലാശാലകളിലെ താല്‍ക്കാലിക സംവിധാനം അവസാനിപ്പിച്ച് സ്ഥിരം വി.സിമാര്‍ വരേണ്ടതില്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു. സര്‍വകലാശാല സെനറ്റിലേക്ക് തനിക്ക് വിവിധ രീതിയില്‍ ലഭിച്ച പേരുകളില്‍നിന്ന് മെറിറ്റ് പരിശോധിച്ചാണ് നാമനിര്‍ദേശം നടത്തിയത്. അവരുടെ രാഷ്ട്രീയ ബന്ധം പരിഗണിച്ചിട്ടില്ലെന്നും ബി.ജെ.പി, എ.ബി.വി.പി നേതാക്കളെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെ ഗവര്‍ണര്‍ പറഞ്ഞു. സെനറ്റിലേക്കുള്ള നാമനിര്‍ദേശം നിയമപരമായി തന്റെ കടമയാണെന്നും അതില്‍ ആരുടെയെങ്കിലും ശിപാര്‍ശ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത എ.ബി.വി.പി നേതാവിനെ സുധി സദനെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ റിമാൻഡ് ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ തനിക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം നല്കിയ എസ്.എഫ്.ഐ നേതാവിനെതിരെ 48 ക്രിമിനല്‍ കേസുള്ളത് അറിയില്ലേയെന്നായിരുന്നു ക്ഷുഭിതനായി ഗവര്‍ണറുടെ മറുചോദ്യം. സെനറ്റ് നാമനിര്‍ദേശത്തിന് തനിക്ക് പലയിടങ്ങളില്‍നിന്ന് പട്ടിക ലഭിച്ചിട്ടുണ്ടെന്നും അതൊന്നും പറയേണ്ടകാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
?️ കരിങ്കൊടി പ്രതിഷേധവുമായി എത്തിയാല്‍ താൻ ഇനിയും കാറിന് പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അതു തുടരാം. രാജ്ഭവനില്‍നിന്ന് വിമാനത്താവളത്തിലെത്തുന്നതിനിടെ മൂന്നിടത്താണ് തന്റെ കാറിന് നേരെ ആക്രമണം നടന്നത്.കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താൻ പ്രതികരിച്ചത്. ഇതില്‍ മൂന്നാമത്തെ ഇടത്തുള്ളവരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കണമോ എന്നതില്‍ ക്ഷണം ലഭിച്ചവര്‍ തീരുമാനിക്കട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു.
?️ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ പ്രചാരണ-സമരവഴികളില്‍ യു.ഡി.എഫിലെ യുവജനസംഘടനകളുടെ കൂട്ടായ്മയായ യു.ഡി.വൈ.എഫ് യോജിച്ച് നീങ്ങും.തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്ഥിതിയില്‍നിന്ന് മാറി എല്ലായിപ്പോഴും പ്രവര്‍ത്തിക്കുന്ന സംഘടനാസംവിധാനമായി യു.ഡി.വൈ.എഫിനെ മാറ്റാൻ വ്യാഴാഴ്ച ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചെയര്‍മാനും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജനറല്‍ കണ്‍വീനറുമായി സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റിക്ക് രൂപംനല്കി. മറ്റു യുവജന സംഘടനകളുടെ ഭാരവാഹികള്‍ ജോ. കണ്‍വീനര്‍മാരാണ്.യു.ഡി.എഫ് മാതൃകയില്‍ ജില്ലതലത്തിലടക്കം കമ്മിറ്റികള്‍ രൂപവത്കരിക്കാനും നടപടി തുടങ്ങി. ഫെബ്രുവരിയില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍നിന്ന് രാജ്ഭവനിലേക്ക് യു.ഡി.വൈ.എഫ് മാര്‍ച്ച് നടത്തും. ജനുവരി 10ന് തലസ്ഥാനത്ത് ചേരുന്ന യു.ഡി.എഫ് യോഗത്തിനുശേഷം മാര്‍ച്ചിന്റെ തീയതി നിശ്ചയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ. ഫിറോസ്, ടി.പി. അഷറഫലി, നസീര്‍ കാര്യറ, അബിൻ വര്‍ക്കി, വിഷ്ണു സുനില്‍, അനു താജ്, അജിത് മുതിരമല, വിഷ്ണു മോഹൻ, സുധീഷ് കടന്നപ്പള്ളി, സാജൻ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
?️ മോദി ഭരണകൂടം ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആൻറണി. അതിന് തടയിടുകയാണ് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം. കോണ്‍ഗ്രസ് 139ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇല്ലെങ്കില്‍ രാജ്യം മഹാവിപത്തിലേക്ക് പോകും. ഭരണഘടനാ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുകയും ജനാധിപത്യം പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിതെന്നും ആന്റണി പറഞ്ഞു.ബി.ജെ.പിയുടെ അപകടകരമായ തീവ്രവര്‍ഗീയ ദേശീയതയെ തുറന്നുകാട്ടുകയാണ് കോണ്‍ഗ്രസിന്റെ ചരിത്രപരമായ ദൗത്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.83ാം പിറന്നാള്‍ ആഘോഷിക്കുന്ന എ.കെ. ആന്റണിക്ക് നേതാക്കള്‍ ജന്മദിന ആശംസ നേര്‍ന്നു. കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് തയാറാക്കിയ കേക്ക് വി.ഡി. സതീശന് മുറിച്ചു.
?️ കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി ഏഴുമുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്മാൻ എം.വി.ജയരാജൻ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാര്‍ ഡിസംബര്‍ 31ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലയില്‍ 15 കേന്ദ്രങ്ങളില്‍ മെഗാ സെമിനാറുകള്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ 1000 വിദ്യാഭ്യസ സംവാദ സദസ്സുകള്‍ ആരംഭിച്ചു. ചരിത്ര- വിദ്യാഭ്യാസ പ്രദര്‍ശനം, പൂര്‍വ അധ്യാപക നേതൃസംഗമം, വനിത സംഗമം തുടങ്ങി വിവിധ പരിപാടികള്‍ സമ്മളനത്തോടനുബന്ധിച്ച് നടക്കും. സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
?️ ഇരുചക്രവാഹനങ്ങളില്‍ അര്‍ധരാത്രിയില്‍ അഭ്യാസ പ്രകടനം നടത്തിയ മൂന്നു യുവാക്കളുടെ ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.കഴിഞ്ഞദിവസം കോഴിക്കോട് മിനി ബൈപ്പാസ് റോഡിലായിരുന്നു അപകടകരമായ രീതിയില്‍ യുവാക്കള്‍ ബൈക്കോടിച്ചത്. മുഹമ്മദ് റിസ്വാൻ, എസ്. റിത്വിക്, വിജയ് എന്നിവരുടെ ലൈസൻസാണ് എം.വി.ഡി മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റീല്‍ ഷൂട്ടിന്റെ ഭാഗമായി ബൈക്കിലും സ്കൂട്ടറിലുമായിരുന്നു അഭ്യാസ പ്രകടനം. യുവാക്കള്‍ തന്നെയാണ് ഇതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
?️ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു എന്നു പറയുന്നത് വെറുതെയാണെന്നും നടന്നുപോകുമ്പോള്‍ തോക്കുചൂണ്ടിയ കഥയും യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും വി.ഡി.സതീശൻ പറഞ്ഞു.കാരശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാഹുല്‍ ഗാന്ധിയുടെ 2024 വര്‍ഷത്തെ കലണ്ടര്‍ ഡോ. എം.എൻ. കാരശ്ശേരിക്ക് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
?️ നവകേരള ബസിന് ഷൂ എറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. എം.എൻ. കാരശ്ശേരി. പ്രതിപക്ഷനേതാവിനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. ഷൂ എറിഞ്ഞത് അന്യായമാണെന്നും ഇത് അന്യായമാണെന്ന് കോണ്‍ഗ്രസുകാര്‍ പത്തു വട്ടം പറയണമെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. ഷൂ ഏറ് ഗാന്ധിസത്തിന് നിരക്കാത്തതും കോണ്‍ഗ്രസ് സംസ്കാരത്തിന് ചേരാത്തതുമാണ്.ജനാധിപത്യം അവസാനിപ്പിക്കാൻ പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എന്തുതന്നെയായാലും 2024 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തണമെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു.
?️ കൂടരഞ്ഞി പൂവാറം തോട്ടില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. കാര്‍ യാത്രികനാണ് വാഹനത്തിന്റെ വെളിച്ചത്തില്‍ പുലിയെന്ന് സംശയിക്കുന്ന ജീവി റോഡിന് കുറുകെ ഓടുന്നത് കണ്ടത്.ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്താനായി പ്രദേശത്ത് എത്തി. പ്രദേശവാസികള്‍ക്ക് നാട്ടുകാര്‍ ജാഗ്രത നിര്‍ദേശം നല്കി. പൂവാറം തോട്ടിലെ ജനവാസ മേഖലയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതെന്ന് പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ സണ്ണി പെരികിലം തറപ്പേല്‍ പറഞ്ഞു.
?️ മാനന്തവാടി കുഴിനിലം ചെക്ക് ഡാമിനു സമീപം സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.വിമലനഗര്‍ പുത്തൻപുരക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സി.ഐ എം.എം. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കണിയാരം ഫാ. ജി.കെ.എം ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുഴിനിലം അടുവാൻകുന്ന് കോളനിയിലെ അഭിജിത്താണ് (14) മരിച്ചത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. സംഭവം അറിഞ്ഞയുടൻ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ പിടിച്ചാണ് അഭിജിത്തിന് ഷോക്കേറ്റത്. ഇവിടെ ഇൻസുലേഷൻ പതിച്ചിരുന്നെങ്കിലും പറിഞ്ഞുപോയതാണ് ഷോക്കേല്‍ക്കാനിടയായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍നിന്ന് ഇലക്ട്രിക്കല്‍ വയര്‍, കമ്പി, മുള കൊണ്ടുള്ള തോട്ടി, വടിക്കഷണം എന്നിവ കണ്ടെടുത്തിട്ടുണ്ട്.
?️ യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി കെ.എസ്.ആര്.ടി.സിയില്‍ അഡ്വൈസറി ബോര്‍ഡ് രൂപീകരിച്ചു.ആദ്യഘട്ടത്തില്‍ രൂപീകരിച്ച 41 അംഗങ്ങള്‍ ഉള്ള അഡ്വൈസറി ബോര്‍ഡാണ് ഇപ്പോള്‍ യാത്രക്കാരുടെ പ്രതിനിധികളായി 30 പേരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്.ടി.സി പുനരുദ്ധാരണത്തിന്റെ ഭാഗമായി പഠനം നടത്തിയ കൊല്‍ക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട. പ്രൊഫസര്‍ സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.21 പേര് കെ.എസ്.ആര്.ടി.സിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും, ഏഴു പേര് നിയമസഭയില്‍ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികളും, ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത നാലു പേരും, മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാള്‍ കോളേജ് ഓഫ് എൻജിനീയറിങ്, പൊലീസ് വകുപ്പ് എന്നിവയില്‍ നിന്നായി നാലു പേരും, കെ.എസ്.ആര്.ടി.സിയില്‍ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് അഡ്വൈസറി ബോര്‍ഡ്.സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ജയിംസ് വടക്കൻ, ഡിജോ കാപ്പൻ, കെ.സി. ചാക്കോ, പാസഞ്ചേഴ്സ് അസോസിയേഷൻ ചെയര്മാൻ ജയ്സണ്‍മാന്തോട്ടം എന്നിവരും പുനഃസംഘടിപ്പിച്ച സമിതിയില്‍ അംഗങ്ങളാണ്.
?️ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വപ്ന സുരേഷിനെ കണ്ണൂരില്‍ പൊലീസ് ചോദ്യം ചെയ്തു.സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നല്കിയ പരാതിയില്‍ കണ്ണൂര്‍ ജില്ല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെയും കണ്ണൂര്‍ എ.സി.പി ടി.കെ. രത്നകുമാറിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്വപ്നയെ ചോദ്യം ചെയ്തത്. ഉച്ചക്ക് 11ഓടെ അഭിഭാഷകനൊപ്പമാണ് സ്വപ്ന ജില്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്.
?️ മധ്യ കേരളത്തിലെ കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യം വച്ച് മൂന്നു പതിറ്റാണ്ട് മുമ്പ് യൂറോപ്യൻ സഹകരണത്തോടെ മൂവാറ്റുപുഴയില്‍ ആരംഭിച്ച യൂറോപ്യൻ ഇക്കണോമിക് കമ്യൂണിറ്റി (ഇ.ഇ.സി) മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് മാറ്റം വരുന്നു.കൃഷി മന്ത്രി ചെയര്‍മാനായ കേരള അഗ്രോ ബിസിനസ് കമ്ബനി (കാബ്കോ)യുടെ കീഴിലേക്ക് മാര്‍ക്കറ്റ് മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കം കുറിച്ചു. മാര്‍ക്കറ്റ് 28 വര്‍ഷം പിന്നിടുമ്പോഴും ലക്ഷ്യം കൈവരിക്കാത്ത സാഹചര്യത്തിലാണ് കാബ്കോയുടെ ഉടമസ്ഥതയിലേക്ക് മാറുന്നത്.
?️ ക്ഷേത്രത്തില്‍ തൊഴാൻ എത്തിയ സ്ത്രീയുടെ സ്വര്‍ണമാല മോഷ്ടിച്ചെടുത്ത മൂന്ന് തമിഴ് സ്ത്രീകള്‍ പിടിയിലായി.സേലം സ്വദേശികളായ പൂവരശി (30), സുമിത്ര (50), സുകന്യ (45) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.ചൊവ്വാഴ്ച രാവിലെ കടവൂര്‍ ശ്രീമഹാദേവര് ക്ഷേത്രത്തില്‍ തൊഴാൻ എത്തിയ ചാത്തിനാംകുളം സ്വദേശിയായ മഹിളാമണിയമ്മയുടെ (77) ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാലയാണ് ഇവര്‍ മോഷ്ടിച്ചെടുത്തത്. മാല നഷ്ടമായെന്ന് മനസ്സിലാക്കി ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ തിരിച്ചറിയാൻ സാധിച്ചത്.
?️ പാലക്കാട് വാളയാറില്‍ വ്യാഴാഴ്ച നടന്നത് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 77 കിലോ കഞ്ചാവ് പിടികൂടി.മുതലമട സ്വദേശി ഇര്‍ഷാദ്, അഗളി സ്വദേശി സുരേഷ് കുമാര്‍ എന്നിവരെ വാളയാര്‍ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്.
?️ ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി.ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനു മുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ – വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പകല്‍ 11 മണിക്കും ഉച്ചക്ക് 3.30 നും ഇടയിലുള്ള സമയം ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥകളിലുണ്ട്.ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പും അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി ഉപയോഗിച്ച ആനകളെ വീണ്ടും അടുത്ത പകല്‍ എഴുന്നള്ളിപ്പിക്കരുത്. ആനകള്‍ ഉള്‍പ്പെടുന്ന പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കില്ല. 2020 വരെ രജിസ്റ്റര്‍ ചെയ്തവക്കാണ് അനുമതി. രജിസ്റ്റര്‍ ചെയ്ത 48 ആനകളാണ് ജില്ലയിലുള്ളത്. എല്ലാവരും ആനകളില്‍ നിന്ന് മൂന്ന് മീറ്റര്‍ മാറിനില്‍ക്കണം.ആനപ്പാപ്പന്മാര്‍ ഒഴികെ ആരും ആനകളെ സ്പര്‍ശിക്കാന്‍ പാടില്ല. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളും ഉത്സവ കമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്ക്കെങ്കിലും ഇന്‍ഷ്വര്‍ ചെയ്യണം. പാപ്പാന്മാര് മദ്യപിച്ച് ജോലിക്കെത്തരുത്. അവര്‍ പൊലീസിന്റെ പരിശോധനയ്ക്ക് വിധേയരാകണംആനകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഡി.എഫ്.ഒമാരില്‍ നിന്നും വാഹന പെര്‍മിറ്റ് എടുത്തിരിക്കണം. 25 വര്‍ഷം മുമ്പ് ആചാരപ്രകാരം നടത്തിയിട്ടുള്ള ആനയോട്ടം മാത്രമേ ഇനി അനുവദിക്കൂ. തലപ്പൊക്ക മത്സരം പോലെയുള്ള ചടങ്ങുകള്‍ അനുവദിക്കില്ല. പതിനഞ്ചില്‍ കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവങ്ങള്‍ നടത്താന്‍ മതിയായ സ്ഥലമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി ഷൈന്‍കുമാര്‍ അറിയിച്ചു.
?️ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെയും പ്രചാരണത്തില്‍ കേരളഘടകം ഏറെ പിന്നിലെന്ന് ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ വിമര്‍ശനം.എന്നാല്‍, വിവിധ പ്രചാരണ പരിപാടികള്‍ നടക്കുന്നതായാണ് യോഗത്തില്‍ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ വിശദീകരിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹൻ അഗര്‍വാള്‍ എം.പിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധിയും, ശബരിമല വിഷയവും പ്രചാരണരംഗത്ത് യു.ഡി.എഫിനും എല്‍.ഡി.എഫിനുമെതിരായ ശക്തമായ ആയുധമാക്കാൻ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ക്രൈസ്തവ സഭ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച, മാര്‍പാപ്പയെ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനമുണ്ടാക്കിയ മാറ്റങ്ങള്‍, നവകേരള സദസ്, പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷത്തിന് കിട്ടിയ മേല്‍ക്കൈ തുടങ്ങിയവയും ചര്‍ച്ച ചെയ്തു. ജനുവരി മൂന്നിന് പ്രധാനമന്ത്രി പങ്കെടുക്കുന്ന തൃശൂരിലെ ‘മഹിളാ സമ്മേളനം’ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് വിപുലമായാണ് സംഘടിപ്പിക്കുന്നത്. 2019ല്‍ ലോക്സഭയിലേക്കും 2021ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടും തൃശൂരില്‍ സജീവമാണ് സുരേഷ്ഗോപി. ശക്തമായ ത്രികോണ മത്സരത്തിലൂടെ ഇത്തവണ വിജയിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം സജീവമാക്കി. തിരുവനന്തപുരവും വിജയസാധ്യതയുള്ള മണ്ഡലമായാണ് കണക്കാക്കിയിരിക്കുന്നത്.സംസ്ഥാന-ജില്ലാ നേതാക്കള്‍ക്ക് പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദേശം നല്കി. രാധാമോഹൻ അഗര്‍വാളും സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും തൃശൂരില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.ക്രൈസ്തവ സഭ നേതാക്കള്‍, പൂരം സംഘാടകര്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും ആലോചിക്കുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സംവിധായകൻ മേജര്‍ രവി, കോണ്‍ഗ്രസില്‍ നിന്നെത്തിയ ദേശീയ സെക്രട്ടറി സി. രഘുനാഥ് എന്നിവര്‍ക്ക് സ്വീകരണം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, ജില്ല പ്രസിഡൻറുമാര്‍, മോര്‍ച്ച സംഘടന ഭാരവാഹികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
?? ദേശീയം ??
———————->>>>>>>>
?️ ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ ചെന്നൈയില്‍ നടന്ന ശതവാര്‍ഷികാഘോഷ ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. ‘വൈക്കം വീരര്‍’ എന്നറിയപ്പെടുന്ന പെരിയാര്‍ ഇ.വി. രാമസ്വാമി നായ്കറുടെ ശവകുടീരത്തില്‍ ഇരുവരും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ചു. ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ശതവാര്‍ഷികാഘോഷം ചടങ്ങുകള്‍ മാത്രമാക്കി കുറച്ചിരുന്നു. രാജ്യചരിത്രത്തിലെ സമാനതകളില്ലാത്ത ജനകീയ മുന്നേറ്റമാണ് വൈക്കം സത്യഗ്രഹമെന്ന് പിണറായി വിജയൻ പറഞ്ഞു.മതപരമായും പ്രാദേശികമായും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാൻ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യപ്പെടുന്നു. ചില ഗവര്‍ണര്‍മാര്‍ ജുഡീഷ്യറിയുടെ അധികാരം കൈയേറിയെന്നും അദ്ദേഹം പറഞ്ഞു.വൈക്കം സത്യഗ്രഹത്തില്‍ പെരിയാറിന്റെ പങ്ക് മഹത്തരമായിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. തൊട്ടുകൂടായ്മക്കും ജാതി അസമത്വത്തിനുമെതിരായ യുദ്ധത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. ആണ്-പെണ് വിവേചനം ഇല്ലാതാക്കണം. സാമൂഹിക പരിഷ്കര്‍ത്താക്കള്‍ കാണിച്ചുതന്ന പാതയില്‍ സമത്വസമൂഹം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡര്‍ കഴകം പ്രസിഡന്റ് കെ. വീരമണിയും തമിഴ്നാട് മന്ത്രിമാരും പങ്കെടുത്തു. പെരിയാറിനെയും വൈക്കം സത്യഗ്രഹത്തെയും കുറിച്ച പുസ്തക പ്രകാശനവും നടന്നു.
?️ ദേശീയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത കായിക മന്ത്രാലയം നടപടിക്രമം പാലിച്ചില്ലെന്നും തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്നും ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ്.കഴിഞ്ഞ ദിവസം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപവത്കരിച്ച മൂന്നംഗ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും സഞ്ജയ് സിങ് വ്യക്തമാക്കി. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ അടുപ്പക്കാര്തന്നെ ഫെഡറേഷന്റെ തലപ്പത്തെത്തിയതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കായികമന്ത്രാലയം ഫെഡറേഷനെ സസ്പെൻഡ് ചെയ്തതും ഒളിമ്പിക് അസോസിയേഷൻ പകരം അഡ്ഹോക് കമ്മിറ്റിയുണ്ടാക്കിയതും. വുഷു അസോസിയേഷൻ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് ബജ്വ ചെയര്‍മാനായ അഡ്ഹോക് കമ്മിറ്റിയില്‍ മുൻ ഹോക്കി താരം എം.എം. സോമയ്യയും ബാഡ്മിൻറണ്‍ താരം മഞ്ജുഷ കൻവാറുമാണ് അംഗങ്ങള്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജയ് സിങ് മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായിയും കച്ചവടപങ്കാളിയുമാണ്.സ്വയംഭരണ സംവിധാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സമിതിയുമായ ഗുസ്തി ഫെഡറേഷന്റെ അഭിപ്രായം തേടാതെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി
?️ കേന്ദ്രത്തില്‍ ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാല്‍ ജാതി സെൻസസ് നടത്തുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ‘ഞങ്ങള്‍ തയാറാണ്’ തലക്കെട്ടില്‍ കോണ്‍ഗ്രസ് 139ാം സ്ഥാപകദിനത്തില്‍ ആര്.എസ്.എസ് ആസ്ഥാനമായ നാഗ്പുരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പിന്നാക്ക വിഭാഗക്കാര്‍ക്കും ദലിതുകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഇപ്പോഴും പല മേഖലകളിലും മതിയായ പ്രാതിനിധ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
?️ ഇന്ത്യയിലെ രണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളില്‍ ഇസ്രായേലി ചാരസോഫ്റ്റ്വെയറായ പെഗാസസ് ഇൻസ്റ്റാള്‍ ചെയ്തിരുന്നുവെന്നതിന്റെ തെളിവുകള്‍ കണ്ടെത്തി ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ്.’ദ വയര്‍’ലെ സിദ്ധാര്‍ത്ഥ് വരദരാജൻ, ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപോര്‍ട്ടിങ് പ്രൊജക്ടിലെ (ഒ.സി.സി.ആര്.പി) ആനന്ദ് മംഗ്നാലെ എന്നിവരുടെ ഫോണിലാണ് പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയത്. വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെ പെഗാസസ് ഇരയാക്കിയത് ആംനെസ്റ്റി വെളിപ്പെടുത്തിയത്.ഇത് രണ്ടാംതവണയാണ് സിദ്ധാര്‍ത്ഥ് വരദരാജന്റെ ഫോണില്‍ പെഗാസസ് സാന്നിധ്യം കണ്ടെത്തുന്നത്. 2021ല്‍ ആഗോളവ്യാപകമായി ഫോണുകള്‍ ചോര്‍ത്തപ്പെട്ടവരുടെ വിവരങ്ങള്‍ ‘പെഗാസസ് പ്രൊജക്ടി’ലൂടെ ആംനെസ്റ്റി പുറത്തുവിട്ടിരുന്നു. അന്നും സിദ്ധാര്‍ത്ഥ് വരദരാജന്റെ ഫോണില്‍ പെഗാസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്താരാഷ്ട്രതലത്തിലുള്ള മാധ്യമകൂട്ടായ്മാണ് പെഗാസസ് പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചത്. മാധ്യമപ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകളില്‍ പെഗാസസ് ചാരസോഫ്റ്റ്വെയര് സാന്നിധ്യം കണ്ടെത്തിയിരുന്നു
?️ ഉത്തര്‍പ്രദേശില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി ദലിത് യുവാവ്. ശ്രീചന്ദ്ര എന്ന യുവാവാണ് സ്റ്റേഷന് മുന്നില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്.ഭൂമി തര്‍ക്ക കേസില്‍ നീതി ലഭിക്കാത്തതിനാലാണ് ആത്മഹത്യ ശ്രമമെന്ന് യുവാവിന്റെ സഹോദരൻ പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് മണിയോടെയായിരുന്നു ആത്മഹത്യ ശ്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ പുതപ്പ് കൊണ്ട് തീ കെടുത്തി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന് 60 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ടെന്നും മെച്ചപ്പെട്ട ചികിത്സക്കായി ലഖ്നോവിലേക്ക് മാറ്റിയതായും അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
?️ ഋഷഭ് പന്തില്‍ നിന്നും 1.63 കോടി രൂപ തട്ടിയ മുൻ ഹരിയാന ക്രിക്കറ്റ് താരം പിടിയില്‍. മൃണാങ്ക് സിങ്ങാണ് ഡല്‍ഹി പൊലീസ് പിടിയിലായത്.മുൻ അണ്ടര്‍ 19 താരമായിരുന്ന മൃണാങ്ക് നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായി വിവരമുണ്ട്.ഡല്‍ഹിയിലെ താജ് ഹോട്ടലില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. നിരവധി പേരുകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ഐ.പി.എസ് ഓഫീസറായും രഞ്ജി താരമായും ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസിന്റെ കളിക്കാരനാണെന്നുമെല്ലാം പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുള്ളത്.ആഡംബര ഉല്പന്നങ്ങള് കുറഞ്ഞ വിലക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ ഋഷഭ് പന്തില്‍ നിന്നും പണം തട്ടിയത്. പന്തിന്റെ കൈവശമുള്ള ആഡംബര ഉല്പന്നങ്ങള് വില്ക്കാൻ സഹായിക്കാമെന്നും അറിയിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ പന്ത് ആഡംബര ഉല്പന്നങ്ങള്ക്ക് വേണ്ടി ഇയാള്‍ക്ക് പണം കൈമാറുകയായിരുന്നു. എന്നാല്‍, പണം നല്‍കിയിട്ടും പന്തിന് ആഡംബര ഉല്പന്നങ്ങള് മൃണാങ്ക് നല്‍കിയില്ല.2022ല്‍ താജ് ഹോട്ടലില്‍ താമസിച്ച് ബില്‍ നല്‍കാതെ മുങ്ങിയത് സംബന്ധിച്ചും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. 5.53 ലക്ഷം രൂപയുടെ ബില്‍ നല്‍കാതെയാണ് മൃണാങ്ക് മുങ്ങിയത്. തനിക്ക് വേണ്ടി അഡിഡാസ് പണമടക്കുമെന്ന് അറിയിച്ച മൃണാങ്ക് പണം കൈമാറിയെന്ന് തെളിയിക്കാനായി വ്യാജ ട്രാൻസാക്ഷൻ ഐ.ഡി കൈമാറുകയായിരുന്നു. പിന്നീട് ഹോട്ടല്‍ അധികൃതര്‍ നിരവധി തവണ ഇയാളെ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
?️ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തില്‍ 13 പേര് മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
?️ അയോധ്യ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിക്കും വിയോജിപ്പ്.സോണിയ ഗാന്ധിക്കും ഖര്‍ഗെയ്ക്കും പുറമെ അധിര്‍ രഞ്ജൻ ചൗധരിക്കാണ് കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം കിട്ടിയത്. എന്നാല്‍ പങ്കെടുക്കുന്നതില്‍ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
?️ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് മാറ്റം. സിആര്‍ പിഎഫ് ഡയറക്ടര്‍ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു.ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസ് (ITBP) മേധാവി ആയിരിക്കെയാണ് പുതിയ നിയമനം. സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF) ഡയറക്ടര്‍ ജനറലായി നീന സിങിനെ നിയമിച്ചു. സിഐഎസ്എഫില്‍ തന്നെ സ്പെഷല്‍ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു. സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ആകുന്ന ആദ്യ വനിതയാണ് നീന സിങ്. അനീഷ് ദയാല്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറലായി രാഹുല്‍ രാസ്ഗോത്ര ഐപിഎസിനെയും നിയമിച്ചു. വിവേക് ശ്രീവാസ്തവയെ ഫയര്‍ സര്‍വീസ് സിവില്‍ ഡിഫൻസ് ഹോം ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറലായും നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
? അന്താരാഷ്ട്രീയം ?
—————————>>>>>>>
?️ ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കര്‍മപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത്. ഇരുകൂട്ടരുടെയും പരിഗണനക്കായി പദ്ധതി സമര്‍പ്പിച്ചതായും മറുപടി കാക്കുകയാണെന്നും ഈജിപ്ത് സ്റ്റേറ്റ് ഇൻഫര്‍മേഷൻ സര്‍വിസ് മേധാവി ദിയാ റശ്വാൻ അറിയിച്ചതായി റോയിറ്റേഴ്സ് വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.ഗസ്സയിലെ രക്തച്ചൊരിച്ചില്‍ ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കാൻ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം ഉള്‍പ്പെടെ വിവിധഘട്ട വെടിനിര്‍ത്തലാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പുറത്തുവിടൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ സേന കനത്ത ആക്രമണം തുടരുകയാണ്. നുസൈറാത്, ബുറൈജ്, മഗാസി പ്രദേശത്താണ് രൂക്ഷ പോരാട്ടം നടക്കുന്നത്. ഈ പ്രദേശങ്ങളില്‍നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നുമുണ്ട്.വ്യാഴാഴ്ച 50ലധികം പേര് കൊല്ലപ്പെട്ടു. ഗസ്സയിലെ മൊത്തം മരണം 21,320 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55,603 പേര്‍ക്ക് പരിക്കുണ്ട്. ഹമാസിന് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് വെസ്റ്റ്ബാങ്കിലെ മണി എക്സ്ചേഞ്ച് കടകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രണ്ട് ഓഫിസര്‍മാരും സൈനികരും കൊല്ലപ്പെട്ടതോടെ ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതുമുതല്‍ മരിച്ച ഇസ്രായേല്‍ സൈനികരുടെ എണ്ണം 501 ആയി. കരയുദ്ധം ആരംഭിച്ചതുമുതല്‍ 173 സൈനികരാണ് കൊല്ലപ്പെട്ടത്. 3000 സൈനികര്‍ക്ക് പരിക്കുണ്ട്.ഇസ്രായേല്‍ അധീനതയിലുള്ള ഗോലാൻ കുന്നില്‍ ഡ്രോണ്‍ തകര്‍ന്നുവീണു. അതിനിടെ, യുദ്ധം ലബനാനിലേക്കും വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി ഹെര്‍സി ഹാലവി പറഞ്ഞു. ലബനാനില്‍നിന്ന് ഹിസ്ബുല്ല ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണിത്.
?️ സിറിയയിലെ ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സേന ഉപദേഷ്ടാവ് സഈദ് റാസി മൂസവിക്ക് വിട നല്കി ഇറാൻ.ഇറാൻ പതാകയില്‍ പൊതിഞ്ഞ മൂസവിയുടെ ശവപേടകത്തെ തെഹ്റാനിലെ സെൻട്രല്‍ സ്ക്വയര്‍ മുതല്‍ നഗരത്തിന്റെ വടക്കൻ പ്രദേശത്തെ ഖബര്സ്ഥാൻ വരെ നൂറുകണക്കിനാളുകള്‍ അനുഗമിച്ചു. കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷനറി ഗാര്‍ഡ് മേധാവി ജന. ഹുസൈൻ സലാമി പ്രഖ്യാപിച്ചു.
?️ ലോകത്തെ പ്രക്ഷുബ്ധ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യ-റഷ്യ ബന്ധം സുശക്തമായി മുന്നേറുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ പറഞ്ഞു.റഷ്യൻ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ക്രെംലിനില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് പുടിന്റെ പരാമര്‍ശം. യുക്രെയ്ൻ യുദ്ധസാഹചര്യത്തെക്കുറിച്ച് താൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്നും പുടിൻ പറഞ്ഞു. മോദിയെ റഷ്യൻ സന്ദര്‍ശനത്തിനായി ക്ഷണിക്കുന്നതായി പുടിൻ അറിയിച്ചു. ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും ചര്‍ച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗത്തെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. യുക്രെയ്ൻ യുദ്ധസാഹചര്യത്തില്‍ പല പാശ്ചാത്യ രാജ്യങ്ങളും അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ ഭീഷണിസ്വരം നിലനിര്‍ത്തിയിട്ടും റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചു. എണ്ണ, എണ്ണ ഉല്പന്നങ്ങള്, കല്‍ക്കരി എന്നിവക്കുപുറമെ, ഹൈടെക് മേഖലകളിലും ഇടപാടുകള്‍ ശക്തമാകുമെന്ന് പുടിൻ വിശ്വാസം പ്രകടിപ്പിച്ചു. കൂടംകുളം ആണവ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്ന കരാറുകളില്‍ ഇന്ത്യയും റഷ്യയും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം മോദി റഷ്യ സന്ദര്‍ശിക്കുമെന്ന് ജയ്ശങ്കര് അറിയിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
⚽ കായികം, സിനിമ ?
—————————–>>>>>>>>
?️ പ്രീമിയം ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദീപിക പദുകോണിനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു.ദീപിക പദുകോണിനെ ടെക്നോയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടെക്നോ മൊബൈല്‍ സിഇഒ അരിജീത് തലപത്ര പറഞ്ഞു.
?️ അന്തരിച്ച നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സൂപ്പര്‍ താരം വിജയ്.വ്യാഴാഴ്ച രാത്രി ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ വിജയ് മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.ഭാര്യ പ്രേമലത ഉള്പ്പെടെയുള്ളകുടുംബാംഗങ്ങങ്ങളെ വിജയ് ആശ്വസിപ്പിക്കുകയും ചെയ്തു.
?️ ഓസ്കാര്‍ നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലെ നടൻ ലീ സണ്‍ക്യൂനിനെ കഴിഞ്ഞ ദിവസം കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് 28കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതിയും സുഹൃത്തും ചേര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നാണ് ലീ സണ്‍ക്യൂൻ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.ബുധനാഴ്ച രാവിലെ സെൻട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിറുത്തിയിട്ടിരുന്ന കാറിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
?️ ഇനി ആമസോണ്‍ പ്രൈം വീഡിയോയിലെ സിനിമ, ടിവി പരിപാടികള്‍ക്കൊപ്പം പരസ്യങ്ങളും. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ, പരസ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചിരുന്നു.അതാണ് ചില രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. യു.എസ്, യു.കെ, ജര്‍മനി, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ജനുവരി 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. നിശ്ചിത തുക നല്കിയാല് പരസ്യങ്ങള്‍ ഒഴിവാക്കി സിനിമകള്‍ കാണാന്‍ സാധിക്കുമെന്നും സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി.ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.
?️ ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം അടുത്തതായി രജനികാന്തിന്റെ ചിത്രം’വേട്ടയ്യൻ’ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സ്പോട്ടില്‍ നിന്ന് രജനികാന്തിന്റെയും ഫഹദ് ഫാസിലിന്റെയും ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരിക്കുകയാണ്.പൊലീസ് എന്കൌണ്ടര് സംബന്ധിച്ച ഈ ബിഗ് ബജറ്റ് എന്റര്ടെയ്നര് സംവിധാനം ചെയ്യുന്നത് ‘ജയ് ഭീം’സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേലാണ്.സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഒക്ടോബര്‍ മുതല്‍ വേട്ടയ്യന്റെ ചിത്രീകരണത്തിലാണ്. തിരുവനന്തപുരത്തും തിരുനെല്‍വേലിയിലും തൂത്തുകുടിയിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. തൂത്തുക്കുടിയില്‍ വേട്ടയാന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രജനികാന്തും ഫഹദ് ഫാസിലും ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ എന്ന് തോന്നിക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോയില്‍, സെറ്റില്‍ ആളുകള്‍ രണ്ട് താരങ്ങള്‍ക്ക് കുട പിടിച്ചിരിക്കുന്നതും കാണാൻ കഴിഞ്ഞു.അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന വേട്ടയ്യനില്‍ പൊലീസ് വേഷത്തില്‍ ആണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലും ബച്ചനും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു.അമിതാഭ് ബച്ചന് ഫഹദ് ഫാസില്‍ എന്നിവരെ കൂടാതെ മഞ്ജുവാര്യര്‍, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്
?️ തമിഴ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടൻ രജനീകാന്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയാന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ച് അദ്ദേഹം ചെന്നൈയിലേയ്ക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.വിജയകാന്തിന്റെ വിയോഗം തമിഴ്- സിനിമാ രാഷ്ട്രീയ ചരിത്രത്തില്‍ നികത്താനാകാത്ത വിടവ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വിജയകാന്തിന്റെ സംസ്കാരം ഇന്ന് ചെന്നൈയില്‍ പൂര്‍ണ ബഹുമതികളോടെ നടക്കും. സിനിമാ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെയാണ് അനുശോചനം അറിയിച്ചത്. വിജയകാന്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നുവെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
?️ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍, രോഹിത് ശര്‍മ നയിച്ച ടീം ഇന്ത്യക്ക് സെഞ്ചൂറിയനില്‍, ദക്ഷിണാഫ്രിക്കയോട് നാണം കെട്ട തോല്‍വി.രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ 131 റണ്‍സിന് പുറത്താക്കിയാണ് ദക്ഷിണാഫ്രിക്ക ഒരു ഇന്നിങ്സിന്റെയും 32 റണ്‍സിന്റെയും ജയം കുറിച്ചത്. വിരാട് കോഹ്ലി 76 റണ്‍സ് എടുത്ത് തിളങ്ങിയെങ്കിലും, പ്രോട്ടീസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാൻ ഇന്ത്യക്കായില്ല.163 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായത് വെറും 131 റണ്‍സ് മാത്രം. ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് 163 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് നേടയിരുന്നു. ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്തായി.രണ്ടാം ഇന്നിങ്സില്‍ വിരാട് കോഹ്ലി മാത്രമാണ് പൊരുതി നിന്നത്. 82 പന്തില്‍ 76 റണ്‍സെടുത്ത കോഹ്ലി 12 ഫോറുകളും ഒരു സിക്സും പറത്തി. കോഹ്ലി പോരാടിയില്ലെങ്കില്‍, ഇന്ത്യയുടെ നില ഇതിലും പരിതാപകരമാകുമായിരുന്നു. വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ ഇന്നിങ്സ് തോല്‍വിയുടെ വലിയ നാണക്കേടാണ് നേരിട്ടത്.
?️ ഇന്ത്യൻ സിനിമലോകത്തിന്റെ ‘ക്യാപ്റ്റൻ’ വിടവാങ്ങുമ്പോള്‍ ഞെട്ടറ്റുപോകുന്നത് വിജയകാന്തും തിരുവനന്തപുരവുമായുള്ള ആത്മബന്ധം.സിനിമയില്‍ മുഖംകാണിക്കാന്‍ മദ്രാസിലും കോടമ്പാക്കത്തും പ്രമുഖ സംവിധായകരുടെയും അവരുടെ അസിസ്റ്റന്റുകളുടെയും പിന്നാലെ നടന്ന് മടുത്താണ് വിജയകാന്ത് 1970ല്‍ തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറിയത്.പിതാവ് അളഗര്‍ സ്വാമി മധുരയില്‍ അരിമില്‍ നടത്തിയിരുന്നു. മില്ലില്‍ ജീവിതം തളച്ചിടാൻ വിജയകാന്ത് തയാറായില്ല. തന്റെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പായാൻ തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന ‘വെല്‍വറ്റ് ഷാമ്പൂവില്‍ ജോലി തരപ്പെടുത്തി.ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മിയുടെ വീട് ചാല പള്ളയാര്കോവില് ലെയിനിലായിരുന്നു. മുത്തുലക്ഷ്മിയുടെ ഭര്‍ത്താവ് കണ്ണൻ പഴവങ്ങാടിക്കും ഓവര്‍ബ്രിഡ്ജിനും ഇടയില്‍ ഗോള്‍ഡ് കവറിങ്ങിന് പേരുകേട്ട ‘ജ്യോതി ജ്വല്ലറി മാര്‍ട്ട്’ നടത്തിയിരുന്നു. ജോലിക്കിടയിലെ ഒഴിവുവേളകളില്‍ വിജയകാന്ത് ഇവിടെ സ്ഥിരം സന്ദര്‍ശകനായി. അവിടെനിന്ന് ലഭിച്ച സുഹൃത്തുകളുമായാണ് വിജയകാന്ത് മലയാള സിനിമകള്‍ കണ്ടുപഠിച്ചത്.അജന്ത തിയറ്ററിലും പഴയ ശ്രീകുമാര്‍, സെൻട്രല്‍ തിയറ്ററുകളിലും അദ്ദേഹം കണ്ടുതീര്‍ത്ത സിനിമകള്‍ക്ക് എണ്ണമില്ല. അവധി ദിവസങ്ങളില്‍ വിജയകാന്തിന്റെ നേതൃത്വത്തില്‍ സ്ഥിരമായി തിയറ്ററിലെത്തുന്ന തമിഴ് പയ്യന്മാരെ സെൻട്രല്‍ തിയറ്റര്‍ ജീവനക്കാരനായ ആര്.എസ്. മോഹൻദാസിനും അജന്ത തിയറ്റര്‍ ജീവനക്കാരനായ കണ്ണനും നല്ല ഓര്‍മയുണ്ട്.മലയാള സിനിമയിലും അവസരത്തിനായി വിജയകാന്ത് പ്രമുഖ സിനിമാക്കാരെ തേടിയിറങ്ങി. ആരും അവസരം നല്‍കിയില്ല. സിനിമാ കമ്പവുമായി തിരുവനന്തപുരത്ത് അധികനാള്‍ ചുറ്റിത്തിരിയാൻ പിതാവ് അളഗര്‍സ്വാമി തയാറായില്ല. മധുരയിലെ മില്‍ നോക്കി നടത്താൻ ചുമതലപ്പെടുത്തി.സുന്ദരരാജന്റെ സഹോദരീഭര്‍ത്താവായ കണ്ണൻ മരിച്ചതോടെ ജ്വല്ലറി നടത്തിപ്പ് പ്രതിസന്ധിയിലായി.അവരെ സഹായിക്കാനും തലസ്ഥാനത്ത് തുടരാനുമായി ഏഴു ലക്ഷത്തിന് വിജയകാന്ത് കട വാങ്ങി. കുറച്ചുമാസം ആഭരണങ്ങള്‍ വിറ്റും സിനിമയില്‍ അവസരം അന്വേഷിച്ചു. കട നഷ്ടത്തിലായതോടെ വിറ്റു. സിനിമാ ലോകത്തിന്റെ ക്യാപ്റ്റനായി വളര്‍ന്നപ്പോഴും ഓണക്കാലത്തടക്കം അദ്ദേഹം തിരുവനന്തപുരത്തും പത്മനാഭ സ്വാമി ക്ഷേത്രത്തിലും എത്തി. ചാലയിലെ വീടും നഗരത്തിലെ ജ്വല്ലറിയും ഇന്നില്ല.
?️ ദേശീയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത കായിക മന്ത്രാലയം നടപടിക്രമം പാലിച്ചില്ലെന്നും തീരുമാനത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്നും ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ്.കഴിഞ്ഞ ദിവസം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപവത്കരിച്ച മൂന്നംഗ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും സഞ്ജയ് സിങ് വ്യക്തമാക്കി. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണമുയര്‍ന്ന ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ അടുപ്പക്കാര്തന്നെ ഫെഡറേഷന്റെ തലപ്പത്തെത്തിയതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കായികമന്ത്രാലയം ഫെഡറേഷനെ സസ്പെൻഡ് ചെയ്തതും ഒളിമ്പിക് അസോസിയേഷൻ പകരം അഡ്ഹോക് കമ്മിറ്റിയുണ്ടാക്കിയതും. വുഷു അസോസിയേഷൻ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് ബജ്വ ചെയര്‍മാനായ അഡ്ഹോക് കമ്മിറ്റിയില്‍ മുൻ ഹോക്കി താരം എം.എം. സോമയ്യയും ബാഡ്മിൻറണ്‍ താരം മഞ്ജുഷ കൻവാറുമാണ് അംഗങ്ങള്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജയ് സിങ് മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായിയും കച്ചവടപങ്കാളിയുമാണ്.സ്വയംഭരണ സംവിധാനവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സമിതിയുമായ ഗുസ്തി ഫെഡറേഷന്റെ അഭിപ്രായം തേടാതെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി
?️➖?️➖?️➖?️➖?️➖?️