Breaking News:
നെന്മാറ ഒലിപ്പാറ റോഡിന് കുറുകെ പൈപ്പിടാൻ അനുമതി. രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡ് നവീകരണം വൈകുന്നതായി പരാതി.👇
അയിലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി കെ രാധാകൃഷ്ണൻ എംപി ഇന്ന് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ മേഖലയുടെ ചികിത്സാ സൗകര്യത്തിന് സായാഹ്ന ഒപി സഹായകരമാകും. ഇതോടെ മേഖലയ്ക്ക് മുഴുവൻ സമയ ചികിത്സാ സൗകര്യം ലഭ്യമാകും. ഇതിനായി പഞ്ചായത്ത് ഡോക്ടറെയും ഫാർമസിസ്റ്റിനെയും പുതുതായി നിയമിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നിന് കരിങ്കുളത്ത് പ്രവർത്തിക്കുന്ന സായാഹ്ന ഒപി ചികിത്സയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിക്കും. കെ. ബാബു എംഎൽഎ മുഖ്യാതിഥിയാവും. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് അധ്യക്ഷത വഹിക്കും. മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
വാർത്ത വ്യാജമെന്ന് KSEB… വൈകുന്നേരം ആറ് മണി മുതൽ രാത്രി 10 മണി വരെ വൈദ്യുതി ഉപയോഗത്തിന് 3 ഇരട്ടി തുക ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം വ്യാജം.
കൊടകരയിൽ തകർന്നുവീണ കെട്ടിടത്തിനടിയിൽ കുടുങ്ങിയ മൂന്ന് അതിഥി തൊഴിലാളികളിൽ രണ്ട് പേർക്ക് ദാരുണാന്ത്യം സംഭവിച്ചു. മരിച്ചത് ബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ എന്നിവർ.
തൃശൂർ കൊടകരയിൽ കനത്ത മഴയിൽ കാലപ്പഴക്കംചെന്ന കെട്ടിടം തകർന്നു വീണു! മൂന്ന് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു. ഇന്ന് പുലർച്ചയാണ് കെട്ടിടം ഇടിഞ്ഞത്.