ഗൂ​ഡ​ല്ലൂ​രി​ൽ വീണ്ടും കാട്ടാ​ന കലിപ്പ്; മല​യാ​ളിക്കു ദാരുണാന്ത്യം.

നീ​ല​ഗി​രി ഗൂ​ഡ​ല്ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളിക്കു ദാരുണന്ത്യം. ദേവർശോ​ല​യി​ൽ താ​മ​സി​ക്കു​ന്ന ആറുവിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോൾ ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇന്നലെ​ രാ​ത്രി ഒ​ൻ​പ​തി​നു​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. സംഭവം സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ആ​റു മ​രി​ച്ചു. സ്ഥ​ല​ത്തു​നി​ന്നും മൃ​ത​ദേ​ഹം മാ​റ്റാ​ൻ അ​നു​വ​ദി​ക്കാ​തെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.