⬛
കോഴിക്കോട്: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച ഡോക്ടർ വീണ് മരിച്ചു. കണ്ണൂർ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എം.എൽ.എ. റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം. സുജാത(54)യാണ് മരിച്ചത്.
ഇന്നലെ (വെള്ളിയാഴ്ച) രാവിലെ 10.10-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ചാടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിന്റെയും തീവണ്ടിയുടെയും ഇടയിൽപ്പെടുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ റെയിൽവേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് സുജാതയെ മെഡിക്കൽ കോളേജ് ആശുപത്രിയിെലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂരിലേക്ക് പോകുകയായിരുന്നു ഡോ. സുജാത.
കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മണലായ രുഗ്മിണി കോവിലമ്മയുടെയും പരേതനായ ജനാർദ്ദൻ ഏറാടിയുടെയും മകളാണ്.
ഭർത്താവ്: പി.ടി. ശശിധരൻ(സയന്റിസ്റ്റ്, കോഴിക്കോട് നീലിറ്റ്.).
മക്കൾ: ജയശങ്കർ (സോഫ്റ്റ് വെയർ എൻജിനിയർ, ബെംഗളൂരു), ജയകൃഷ്ണൻ (സ്വീഡൻ).
സഹോദരൻ: സുരേഷ് (ഐ.ഐ.ടി. ചെന്നൈ).
സംസ്കാരം ഇന്ന് (09-12-2023-ശനി) വൈകുന്നേരം മൂന്നിന് മാങ്കാവ് ശ്മശാനത്തി ൽ
➡️⬅️➡️⬅️➡️⬅️➡️⬅️➡️