സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറിയെയാണ് ചടങ്ങിലേക്ക് അയച്ചത്. രാജ്ഭവനിലാണ് ഗവർണറുടെ ക്രിസ്തുമസ് വിരുന്ന് നടക്കുന്നത്. നേരത്തേ ഗവർണർ സംഘടിപ്പിക്കുന്ന വിരുന്നിനായി സർക്കാർ പണം അനുവദിച്ചിരുന്നു.
അതിനിടെ കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെനറ്റ് ഹാളിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തിയതോടെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.