രണ്ടു്വർഷമായി സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്യുന്നു. ഡിസംബർ ഒന്നുമുതലാണ് നിഷ് ക്രിയ അക്കൗണ്ടുകൾ നീക്കം ചെയ്യുകയെന്ന് ഗൂഗിൾ അറിയിച്ചു. സജീവമല്ലാത്ത അക്കൗണ്ടുകൾ സെെബർ കുറ്റവാളികൾ ദുരുപയോഗിക്കുന്നത് തടയാനാണ് ഇവ നീക്കം ചെയ്യുന്നത്.
ജിമെയിൽ അക്കീണ്ട് നീക്കം ചെയ്യുന്നതോടെ അതിനൊപ്പം ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ് എന്നിവയുൾപ്പെടെയുള്ള അക്കൗണ്ടുകളിലെ ഉള്ളടക്കവും നഷ്ടമാകും.
രണ്ട് വർഷമായി നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടിൽ സൈൻ-ഇൻ ചെയ്‌തിട്ടില്ലെങ്കിലാണ് അവ ഡീലിറ്റ് ചെയ്യപ്പെടുക. എന്നാൽ ജിമെയിൽ, ഡ്രൈവ്, ഡോക്സ്, ഫോട്ടോസ്, മീറ്റ്, കലണ്ടർ തുടങ്ങിയ സേവനങ്ങളിൽ നിന്ന് അക്കൗണ്ടും ഡാറ്റയും ഇല്ലാതാക്കുന്നതിന് മുമ്പ്, നിങ്ങളുടെ അതേ ഇ-മെയിൽ ഐഡിയിലേക്കും ബാക്കപ്പ് ഇമെയിൽ വിലാസത്തിലേക്കും വിവിധ ഘട്ടങ്ങളിലായി ഗൂഗിൾ ഇമെയിലുകൾ അയക്കും.
രണ്ട് വർഷത്തിലൊരിക്കലെങ്കിലും അക്കൗണ്ട് ലോഗിൻ ചെയ്യുക എന്നതാണ് അക്കൗണ്ട് നിലനിർത്താൻ വേണ്ടത്. ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുകയോ, യൂട്യൂബിൽ വിഡിയോ സെർച്ച് ചെയ്യുകയോ കാണുകയോ ചെയ്താലും മതി.
ഒരു നിഷ്‌ക്രിയ അക്കൗണ്ട് നീക്കം ചെയ്താൽ പിന്നീട് പുതിയ ഗൂഗിൾ അക്കൗണ്ട് എടുക്കുമ്പോൾ പഴയ അക്കൗണ്ടിന്റെ Gmail വിലാസം വീണ്ടും ഉപയോഗിക്കാൻ കഴിയില്ലെന്ന് ഗൂഗിൽ വ്യക്തമാക്കി
നിങ്ങളുടെ അക്കൗണ്ട് എങ്ങനെ സജീവമായി നിലനിർത്താം
ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ സജീവമായി നിലനിർത്താൻ സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ ഗൂഗിൾ വ്യക്തമാക്കുന്നു
ഇ-മെയിൽ വായിക്കുകയോ അയയ്ക്കുകയോ ചെയ്യുക, Google ഡ്രൈവ് ഉപയോഗിക്കുക, YouTube വീഡിയോ കാണുക, ഫോട്ടോഷെയർ ചെയ്യുക, ആപ്പ് ഡൗൺലോഡ് ചെയ്യുക, Google Search ഉപയോഗിക്കുക , മറ്റ് സേവനങ്ങൾക്കായി സൈൻ ഇൻ ചെയ്യാൻ Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക എന്നിങ്ങനെ അക്കൗണ്ട് സജീവമാക്കാം.