ഗതാഗതം നിരോധിച്ചു⚠️ കല്‍പ്പാത്തി റോഡില്‍ പുതിയപാലത്ത് അപ്രോച്ച് റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് നാല് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ചുണ്ണാമ്പുതറ വഴിയോ ആണ്ടിമഠം വഴിയോ പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ (നമ്പര്‍ 2) വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.