
അയിലൂർ കയറാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രണ്ട്സ് കൂട്ടായ്മ ചികിത്സ ധനസഹായം നൽകി. നിരവധി സാമൂഹിക സേവനങ്ങളും ചികിത്സാസഹായങ്ങളും ധനസഹായവും നൽകാറുള്ള ഫ്രണ്ട്സ് കൂട്ടായ്മ എന്ന സംഘടനയാണ് ചികിത്സാസഹായ തുകയായി 1,41,970 രൂപയും കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് 20,000 രൂപയുമാണ് സ്വരൂപിച്ച് വിതരണം ചെയ്തത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന രാമദാസ്, അശ്വതി ദമ്പതികളുടെ മകൻ അശ്വിൻ രാമദാസിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഫ്രണ്ട്സ് കൂട്ടായ്മ ധനസമാഹരണം നടത്തിയത്. സമാഹരിച്ച തുക നെന്മാറ പോലീസ് എസ്. ഐ. വിവേക് നാരായണൻ തുക കുടുംബാംഗങ്ങൾക്ക് കൈമാറി. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് വിഗ്നേഷ്, പഞ്ചായത്ത് അംഗം മവിതാ വിശ്വനാഥൻ, ഫ്രണ്ട്സ് കൂട്ടായ്മ പ്രസിഡന്റ് പ്രദീപ് കുമാർ, ചെയർമാൻ രഘുകുമാർ, സെക്രട്ടറി രാഘവൻ, കൂട്ടായ്മ ഉപദേഷ്ടാവ് സാബു കുര്യൻ, ഡയറക്ടർ ബോർഡ് മെമ്പർ എൽദോസ്, എന്നിവർ സംസാരിച്ചു വൈസ് പ്രസിഡന്റ് ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.