ഫുട്‌ബോള്‍ കളിക്കിടെ നടന്ന തര്‍ക്കത്തിന് വീട് കയറി ആക്രമണം; വീട്ടമ്മ ഉള്‍പ്പടെ 3 പേര്‍ക്ക് പരിക്കേറ്റു.

 


പാലക്കാട്‌ : ഫുട്‌ബോള്‍ കളിക്കിടെ നടന്ന തര്‍ക്കത്തിന് വീട് കയറി ആക്രമണം വീട്ടമ്മ ഉള്‍പ്പടെ 3 പേര്‍ക്ക് പരിക്കേറ്റു.

പാലക്കാട് മാങ്കുറിശ്ശി തരുവക്കോടാണ് സംഭവം മാരകായുധങ്ങളുമായി എത്തിയ 12 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബിനോയ്, അമ്മ ബിന്ദു, അയല്‍വാസിയായ സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

ഇന്നലെ വൈകീട്ടാണ് സംഭവം. അക്രമി സംഘം ബിനോയുടെ വീട്ടിലേക്കെത്തി അക്രമിക്കുകയായിരുന്നു. ഈ സമയം ബിനോയും അമ്മ ബിന്ദുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് അയല്‍വാസിയായ സുബൈര്‍ ഓടിയെത്തുകയായിരുന്നു. ഓടികൂടിയ അയല്‍വാസികളുടെ ഇടപെടല്‍ കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവത്തില്‍ റാഷിദ്, റൗഫ്‌, അര്‍ഷാദ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.