ഫ്ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. ഇന്നലെ രാത്രി കോഴിക്കോട് പാലാഴിയിലാണ് സംഭവം. കളിക്കുന്നതിനിടെ ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണാണ് അപകടം. പൊറ്റമ്മൽ ചിന്മയ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.