എത്ര ക്രൂ​ശി​ച്ചാ​ലും താ​ൻ ചെ​യ്ത​തെ​ല്ലാം നി​ല​നി​ൽ​ക്കു​മെ​ന്ന് ലോ​റി ഉ​ട​മ മ​നാ​ഫ്. ത​ന്‍റെ ലോ​റി​ക്ക് അ​ർ​ജു​ന്‍റെ പേ​രി​ടും.

ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഇ​ഷ്ട​മു​ള്ള​ത് ഇ​ടു​മെ​ന്നും മ​നാ​ഫ് പ​റ​ഞ്ഞു. താ​ൻ കു​ടും​ബ​ത്തി​ന് പ​ണം കൊ​ടു​ത്തി​ട്ടി​ല്ല. യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങു​ന്ന​തി​ല്‍ എ​ന്താ​ണ് തെ​റ്റ്. ഷി​രൂ​രി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യ​ത്. ത​നി​ക്ക് ആ​രോ​ടെ​ങ്കി​ലും സം​സാ​രി​ക്ക​ണം എ​ന്ന് ക​രു​തി​യാ​ണ് യൂ​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യ​ത്. യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ഇ​ഷ്ട​മു​ള്ള​ത് ഇ​ടും. അ​ത് ചോ​ദ്യം ചെ​യ്യാ​ൻ ആ​ർ​ക്കാ​ണ് അ​വ​കാ​ശം. അ​ർ​ജു​ന്‍റെ ചി​ത അ​ണ​യും മു​മ്പ് ക്രൂ​ശി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും മ​നാ​ഫ് ചോ​ദി​ച്ചു. ത​ന്‍റെ ലോ​റി​ക്ക് അ​ർ​ജു​ന്‍റെ പേ​രി​ടും.അ​ർ​ജു​ന്‍റെ അ​മ്മ എ​ന്‍റെ​യും അ​മ്മ​യാ​ണ്. യൂ​ട്യൂ​ബ് ചാ​ന​ൽ നോ​ക്കി​യാ​ൽ അ​ത് മ​ന​സി​ലാ​കും. എ​ന്നെ ത​ള്ളി പ​റ​ഞ്ഞാ​ലും കു​ഴ​പ്പ​മി​ല്ല. അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യം വ​ന്നാ​ൽ ഇ​നി​യും കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും മനാ​ഫ് പ​റ​ഞ്ഞു