എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിൻ തീപിടിച്ച് ഒരാൾ മരിച്ചു. ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസ് (18189) ട്രെയിനിനാണ് തീപിടിച്ചത്. B1 കോച്ചിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് M2 കോച്ചിലേക്കും തീപടരുകയായിരുന്നു. രാത്രിയായതിനാൽ യാത്രക്കാർ പലരും ഉറക്കത്തിലായിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല!