എറണാകുളം ശിവക്ഷേത്രത്തി​ലെ ചുറ്റമ്പലത്തി​നകത്തെ മഹാഗണപതി ശ്രീകോവി​ൽ പൊളി​ച്ചപ്പോൾ മണ്ണി​നടി​യി​ൽ നി​ന്ന് ലഭി​ച്ച ചെമ്പുപാത്രത്തി​ൽ രത്നവുംസ്വർണരൂപങ്ങളും പുരാതന നാണയവും ഉൾപ്പടെയുള്ളവസ്തുക്കൾ

ഗണപതി​,സുബ്രഹ്മണ്യൻ, കരിനാഗംപ്രതിഷ്ഠകളാണ് ഈ ശ്രീകോവി​ലി​ലുള്ളത്, കാലപ്പഴക്കം മൂലം ദുർബലാവസ്ഥയി​ലായതിനാലാണ്പുനരുദ്ധാരണം. ഗോമേദകം എന്ന തേൻനി​റത്തി​ലെ ചെറി​യ രത്നമാണ് ചതുരപ്പാത്രത്തി​ലെ പ്രധാനവസ്തു. 340മി​ല്ലി​ഗ്രാമാണ് തൂക്കം. 9 സ്വർണരൂപങ്ങളും പഞ്ചലോഹക്കഷണവും ഓടി​ന്റെ കൊടി​വി​ളക്കും തീർത്ഥം നൽകുന്ന ഉദ്ദരണി​യും ലഭി​ച്ചു.