എറണാകുളം ക​ള​മ​ശേ​രി​യി​ൽ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് കൊല്ലപ്പെ​ട്ടു. കളമശേ​രി സു​ന്ദ​ര​ഗി​രി​ക്കു സമീ​പം ഇന്നലെ രാ​ത്രി പതി​നൊ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ഞാ​റ​യ്ക്ക​ൽ സ്വദേ​ശി നി​ക​ത്തി​ത്ത​റ വീ​ട്ടി​ൽ വിനോ​ദി​ന്‍റെ മകൻ വി​വേ​ക് (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രും പി​ടി​യി​ലാ​യി. സ​നോ​ജും , പ്ര​സാ​ദു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ തോ​പ്പും​പ​ടി സ്വ​ദേ​ശി​ക​ളാ​ണ്. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂ​വ​രും ക​ള​മ​ശേ​രി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ഓ​ട്ടോ​റി​ക്ഷാ​ക്കൂ​ലി കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു പറയുന്നു.