എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചെന്ന് രാജീവ്ചന്ദ്രശേഖർ;  നവംബർ പകുതിയോടെ സർവീസിന് തുടക്കമാകും.👇

ഈ പുതിയ സർവ്വീസ് കേരളത്തിലെയും ബെംഗളൂരുവിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രി രാജീവ് ചന്ദ്രശേഖർ.

എറണാകുളത്തു നിന്ന് പുറപ്പെട്ട് തൃശൂർ, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ആണ് സർവീസ്.ഐടി മേഖലയിലടക്കം നിരവധി മലയാളികൾ ജോലി ചെയ്യുന്ന ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു.