‘ഇനി ഞാൻ ഒഴുകട്ടെ’… പുഴയിലെ നീരൊഴുക്കിനെ തടസ്സമായി നിന്ന മാലിന്യങ്ങൾ നീക്കി.👇

പുഴയിലെ നീരൊഴുക്കിന് തടസ്സമായി പാലങ്ങളിൽ അടിഞ്ഞുകൂടിയ വസ്തുക്കൾ നീക്കി.
പോത്തുണ്ടി ഡാമിൽ നിന്നും വരുന്ന പുഴയിലെ അയിലൂർ പഞ്ചായത്തിലെ പ്രധാന പാലങ്ങളിലെ തടസ്സങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കി തുടങ്ങിയത്. കഴിഞ്ഞദിവസം പോത്തുണ്ടി അണക്കെട്ടിൽ നിന്നും അമിതവെള്ളം തുറന്നുവിട്ടതോടെ പുഴയുടെ തീരങ്ങളിൽ ഉള്ള തോട്ടങ്ങളിലും വീടുകളിലും വെള്ളം കയറി വ്യാപകമായ നാശം ഉണ്ടായതിനെ തുടർന്നുള്ള പരാതിയെ തുടർന്നാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്. തിരുവഴിയാട് പുത്തൻകടവ് പാലം, കോഴിക്കാട് പാലം, അയിലൂർ പാലം എന്നിവിടങ്ങളിലാണ് പുഴയിലെ കുത്തൊഴുക്കിൽ മുളകളും മരക്കമ്പുകളും മരങ്ങളും അടിഞ്ഞുകൂടി നീരൊഴുക്കിന് തടസ്സം ഉണ്ടായത്. ഇത് ചെറിയ പാലങ്ങൾ കവിഞ്ഞൊഴുകുന്നതിനും വലിയ പാലങ്ങളിൽ ബലക്ഷയത്തിനും മണ്ണും ചളിയും അടിഞ്ഞുകൂടുന്നതിനും കാരണമായി. ഇതേ തുടർന്നാണ് ‘റൂം ഫോർ റിവർ’ ‘ഇനി ഞാൻ ഒഴുകട്ടെ’ എന്നീ പദ്ധതികൾ പ്രകാരം മാലിന്യങ്ങളും അടിഞ്ഞുകൂടിയ പാഴ്വസ്തുക്കളും നീക്കിയത്.