ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയർത്തി അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ എളുപ്പമാണെന്ന് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് ചൂണ്ടിക്കാട്ടുന്നു.അതിനാൽ,തെരഞ്ഞെടുപ്പുകൾ നടത്താൻ പേപ്പർ ബാലറ്റ് ഉപയോഗിക്കണമെന്നും തുൾസി ഗബ്ബാർഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് കാബിനറ്റ് യോഗത്തിലാണ് തുൾസി ഗബ്ബാർഡ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാനുള്ള സാധ്യതകളുടെ തെളിവുകളും കാബിനറ്റ് യോഗത്തിൽ തുൾസി നൽകിയെന്നാണ് റിപ്പോർട്ട്.