ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ഇന്ന്. ചന്ദ്രഗ്രഹണത്തിനൊപ്പം ഇന്ന് രാത്രി “രക്തചന്ദ്രൻ” എന്നറിയപ്പെടുന്ന ചുവപ്പും ഓറഞ്ചും കലർന്ന് തിളങ്ങുന്ന പൂർണചന്ദ്രനെ കാണാം..👇

ഇന്ന് രാത്രിയിൽ ഈ ഗ്രഹണം സംഭവിക്കുകയും രാത്രി വൈകി അവസാനിക്കുകയും ചെയ്യും. ഇത് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ഒരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനിറ്റും ഈ പ്രതിഭാസം നീണ്ട് നിൽക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി 09:58ന് ചന്ദ്രഗ്രഹണം ആരംഭിക്കും. സെപ്റ്റംബർ 8ന് പുലർച്ചെ 01:26ന് ഇത് അവസാനിക്കും. ഇന്ത്യയിൽ ചന്ദ്രഗ്രഹണം ഇത് കാണാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി 11നും 12:22നും ഇടയിലായിരിക്കും. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ കേരളത്തിലും ന​ഗ്നനേത്രങ്ങൾ കൊണ്ട് ഈ ചന്ദ്രഗ്രഹണം കാണാനാകും.

ഇന്ന് രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. നാളെ അ‍ർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോൾ ചന്ദ്ര ബിംബംത്തിന് മുകളിൽ നിന്ന് നിഴൽ മാറിത്തുടങ്ങും. എ നാളെ പുലർച്ചെ 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാത്തിരിക്കണം.