വടക്കഞ്ചേരി : കണ്ണമ്പ്രയിലെ രാഷ്ട്രീയ പകപോക്കലുകളുടെ ബാക്കിപത്രമായ പ്രമാദമായ രതീഷ് വധശ്രമ കേസിൽ പാലക്കാട് അഡീഷണൽ സബ് കോടതി വിവിധ വകുപ്പുകളിലായി മുഴുവൻ പ്രതികൾക്കും 22.6 വർഷം തടവും 5,60000/- രൂപ പിഴയും വിധിച്ചു. ഒമ്പത് പേരാണ് ഈ കേസിൽ പ്രതിപട്ടികയിൽ ഉള്ളത്
2013 സെപ്റ്റംബർ 08 നാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്.
കണ്ണമ്പ്ര കാവുപറമ്പിലെ ആൽത്തറയിൽ സുഹൃത്തുക്കളോടൊപ്പം ഇരുന്നിരുന്ന രതീഷിനെ അപ്രതീക്ഷിതമായി കടന്നു വന്ന ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു..
ശരീരമാസകാലം 21 വെട്ടേറ്റ് വീണു കിടന്ന രതീഷിനെ തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നാലോളം മേജർ സർജറികളിലൂടെ ജീവൻ രക്ഷപ്പെടുത്തുകയുമായിരുന്നു..
കണ്ണമ്പ്ര വേലയോടനുബന്ധിച്ചു കാവ് മൈതാനത്തു കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് അന്ന് ആക്രമണത്തിൽ കലാശിച്ചത്.
ആക്രമണത്തിനിരയായ രതീഷ് വർഷങ്ങൾ നീണ്ട ചികിത്സകൾക്കൊടുവിൽ രക്ഷപ്പെടുകയായിരുന്നു.
നിലവിൽ കണ്ണമ്പ്ര സഹകരണ ബാങ്കിൽ ജീവനക്കാരനാണ് രതീഷ്.