വാഹനാപകടത്തില്‍പ്പെട്ട യുവാവ് രക്തം വാര്‍ന്ന് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ്(38) ആണ് മരിച്ചത്. ഭാര്യവീട്ടിലേക്ക് വരുന്ന വഴി കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
കാര്‍ നിര്‍ത്താതെ പോയതോടെ അരമണിക്കൂറോളം ഇയാള്‍ റോഡില്‍ കിടന്നു. പിന്നീട് നാട്ടുകാര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാര്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.