ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞു കൊണ്ടുവന്ന കാസർഗോഡ് സ്വദേശി പിടിയിൽ

വിദേശത്തു നിന്ന് ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞു വെച്ച നിലയിൽ സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോഡ് സ്വദേശി ഇസ്മയിലാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 150 ഗ്രാം ഓളം സ്വര്‍ണം പിടിച്ചെടുത്തു. മസ്കറ്റില്‍ നിന്നാണ് കാസർഗോഡ് സ്വദേശി ഇസ്മയിൽ അബ്ദുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകളില്‍ ഇയാള്‍ കൊണ്ടുവന്ന ഈന്തപ്പഴത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞ് വെച്ച നിലയിലായിരുന്നു. ഇത് കസ്റ്റംസ് അധികൃതര്‍ ഓരോന്നായി പുറത്തെടുക്കുകയായിരുന്നു.