Breaking News:
എട്ടാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കത്തിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സാഹസികമായി പിടികൂടി. വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി തീവച്ച് കൊന്നത് വീട്ടിലെ ഡ്രൈവർ. ബാംഗ്ലൂരിലാണ് സംഭവം.
ഡോ. ഹാരിസ് ഹസനെ മോഷണ കേസ് ആരോപിച്ച നടപടിയിൽ ആരോഗ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്; സത്യം തുറന്ന് പറഞ്ഞതിന് ഡോക്ടറെ ക്രൂശിക്കുകയാണെന്ന് വി.ഡി സതീശൻ പറഞ്ഞു.
കോതമംഗലത്തെ യുവാവിന്റെ മരണത്തിൽ വഴിത്തിരിവ്.. 38കാരനായ അൻസിലിനെ വിഷം നൽകി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ പെൺസുഹൃത്ത് സമ്മതിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റ്; തൃശ്ശൂർ ബിഷപ്പ് ഹൗസിൽ എത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.. എത്തിയത് പ്രധാനമന്ത്രി അറിയിച്ച കാര്യങ്ങൾ വിവരിക്കാനെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഛത്തീസ്ഗഢ് സർക്കാർ ജാമ്യം എതിര്‍ക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
ഡോക്ടർ ഹാരിസ് ഹസനെ കുടുക്കാൻ ആരോപണവുമായി ആരോഗ്യ വകുപ്പ്.. യൂറോളജി വകുപ്പിൽ കാണാതായത് 20 ലക്ഷത്തോളം രൂപ വിലവരുന്ന ഓസിലോസ് സ്കോപ്പ് ഉപകരണം; പൊലീസ് അന്വേഷണം വേണമെന്ന വിലയിരുത്തലിൽ ആരോഗ്യവകുപ്പ്.