Breaking News:
തമിഴ്നാട്ടിൽ നിന്നു അമിതഭാരം കയറ്റി വന്ന രണ്ടു കരിങ്കൽ ലോറികൾ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ ടൗണിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. വേ-ബിഡ്ജിൽ എത്തിച്ച് തൂക്കം നോക്കി അമിതഭാരം കയറ്റിയിട്ടുണ്ടെന്നു തെളിഞ്ഞതോടെ 37,000 രൂപ പിഴയീടാക്കി.
ജാഗ്രതൈ… കേരളതീരത്ത് നിന്നും അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കലുള്ള കാർഗോ കടലിൽ വീണതായി അറിയിപ്പ്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ്.
‘മെസി കേരളത്തിലേക്ക് വരും’ അർജന്റീന ടീം മാനേജ്മെന്റുമായി സംസാരിച്ചു; സംയുക്ത വാർത്താ സമ്മേളനം നടത്തി തീയതി പ്രഖ്യാപിക്കുമെന്ന് കായികമന്ത്രി.
‘ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാകട്ടെ’ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി.
ചുമപ്പും മഞ്ഞയും വെള്ളയും നിറങ്ങൾ, എംവിഡി എന്ന് ആലേഖനം; മോട്ടർ വാഹനവകുപ്പിന് ഇനി മുതൽ ഔദ്യോഗിക പതാക. മോട്ടർ വാഹനവകുപ്പിന്റെ വാഹനങ്ങളിൽ പതാക വയ്ക്കാൻ പാടില്ല! ഓഫിസിൽ ഉപയോഗിക്കാം. വകുപ്പിന്റെ ആഘോഷങ്ങൾക്ക് പതാക ഉയർത്താം.