ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമത്തിരുനാളും പദയാത്രയും മേഖലസംഗമവും ആഘോഷിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാൻ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 71-ാം ഓർമത്തിരുനാളും, പീച്ചി മേഖല സംഗമവും, പദയാത്രയും അടിപ്പെരണ്ട സെന്റ് മേരീസ് അമലഗിരി മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ വച്ച് ആഘോഷിച്ചു.
പീച്ചി മേഖലയുടെ നേതൃത്വത്തിൽ പത്ത് ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്ത് ചേർന്ന് കയറാടി വിശുദ്ധ മദർ തെരസ കത്തോലിക്ക പള്ളിയിൽ നിന്നും ആരംഭിച്ച പദയാത്ര സെന്റ് മേരീസ് അമലഗിരി ദേവാലയത്തിൽ എത്തിച്ചേർന്നു.
പദയാത്രയിൽ വള്ളിക്കുരിശുമായ് വന്ന വിശ്വാസികൾക്ക് സ്വീകരണം നൽകി.തുടർന്ന് മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ മോസ്റ്റ് റവ. ഡോ.യൂഹാനോൻ മാർ തെയോഡേഷ്യസിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലിയർപ്പിച്ചു.
നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.