
നിങ്ങളുടെ മുന്നില്‍ നിന്ന് ഈ പുരസ്കാരംഏറ്റുവാങ്ങുമ്ബോള്വളരെഅഭിമാനമുണ്ടെന്ന് മോഹൻലാല്‍ പ്രതികരിച്ചു. ‘എന്റെ മാത്രം പുരസ്കാരം അല്ല. ഇത് മലയാളസിനിമയുടേതുകൂടിയാണ്. ഞാൻ സ്വപ്നങ്ങളില്‍ പോലും കാണാത്ത ഒന്നായിരുന്നു ഈ പുരസ്കാരം. കേരളത്തിലെ എന്റെ മികച്ച പ്രേക്ഷകർക്ക് ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’- മോഹൻലാല്‍ പറഞ്ഞു.
അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ചസഹനടനുള്ള പുരസ്കാരം വിജയരാഘവനും, ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. നേക്കല്‍ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശപുരസ്കാരം എം. കെ. രാമദാസ്ഏറ്റുവാങ്ങി.